കോൺഗ്രസ് മുന്നേറ്റത്തിൽ ഞെട്ടി ബിജെപി, മൂന്ന് മണ്ഡലങ്ങളിലും കനത്ത തിരിച്ചടി; നിഖിൽ കുമാരസ്വാമി ബഹുദൂരം പിന്നിൽ

നിഖിലിനെ എൻഡിഎ സ്ഥാനാർഥി ആക്കിയതിൽ പ്രാദേശിക ബിജെപി നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു

congress shocked bjp in karnataka suffered a heavy setback in all three constituencies Nikhil Kumaraswamy defeat

ബംഗളൂരു: കർണാടകയിൽ ഉപതെരഞ്ഞെടുപ്പില്‍ കോൺഗ്രസിന് വ്യക്തമായ മേൽക്കൈ. ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും വ്യക്തമായ ലീഡോടെയാണ് കോണ്‍ഗ്രസ് കുതിക്കുന്നത്. കുമാരസ്വാമിക്കും ബിജെപിക്കും കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നിഖിൽ കുമാരസ്വാമി ബഹുദൂരം പിന്നിലാണ്. ഇതിന് മുൻപ് മത്സരിച്ച രണ്ട് തെരഞ്ഞെടുപ്പുകളിലും നിഖിൽ തോറ്റിരുന്നു. കുമാരസ്വാമി വച്ചൊഴിഞ്ഞ ചന്നപട്ടണ മണ്ഡലത്തിൽ നിന്നാണ് നിഖിൽ മത്സരിച്ചത്.

നിഖിലിനെ എൻഡിഎ സ്ഥാനാർഥി ആക്കിയതിൽ പ്രാദേശിക ബിജെപി നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. പ്രതിഷേധിച്ച് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സി പി യോഗേശ്വർ ഏതാണ്ട് വിജയം ഉറപ്പിച്ചു. നാല് വട്ടം മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ ജയിപ്പിച്ച ശിവ്ഗാവും ബിജെപിയെ കൈ വിടുന്ന അവസ്ഥയാണ്. ബസവരാജ് ബൊമ്മയുടെ മകൻ ഭരത് ബൊമ്മയ് ഇപ്പോൾ പിന്നിലാണ്.

ന്യൂനപക്ഷ വോട്ടർമാരുടെ ശക്തമായ ഏകീകരണവും മണ്ഡലം ഉപേക്ഷിച്ച ബൊമ്മയുടെ നടപടിയും ബിജെപിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. ശിവ്ഗാവിൽ കോൺഗ്രസ് സ്ഥാനാർഥി യാസിർ ഖാൻ പഠാന് വ്യക്തമായ മേൽക്കൈയോടെയാണ് മുന്നേറുന്നത്. 
സണ്ടൂരിൽ കോൺഗ്രസ് സ്ഥാനാർഥി ഇ അന്നപൂർണയും വിജയം ഉറപ്പിച്ചു കഴിഞ്ഞു. ബെല്ലാരി എംപിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മണ്ഡലം വച്ചൊഴിഞ്ഞ ഇ തുക്കാറാമിന്റെ ഭാര്യയാണ് ഇ അന്നപൂര്‍ണ. 

ഇത് ഇടതുകര, രമ്യ നിലംതൊട്ടില്ല; പാട്ടും പാടി പ്രദീപിന്‍റെ വമ്പൻ മുന്നേറ്റം, ആഘോഷം തുടങ്ങി; ഏശാതെ അൻവർ ഫാക്ട‍ർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios