കോൺഗ്രസ് മാർച്ചിൽ നേതാക്കൾക്ക് മ‍ര്‍ദ്ദനം, പൊട്ടിക്കരഞ്ഞ് അൽക്ക ലാംബ

നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. കോൺഗ്രസ് വനിതാ നേതാവ് അൽക്ക ലാംബയെ പൊലീസ് വലിച്ചിഴച്ചു.

congress leader Alka Lamba  video crying while ed office protest

ദില്ലി:  ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുടെ ചോദ്യംചെയ്യൽ അഞ്ചാം ദിവസവും പുരോഗമിക്കവെ ദില്ലിയില്‍ വൻ പ്രതിഷേധവുമായി കോൺഗ്രസ്. ഇഡി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിച്ചു. നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. കോൺഗ്രസ് വനിതാ നേതാവ് അൽക്ക ലാംബയെ പൊലീസ് വലിച്ചിഴച്ചു. പൊട്ടിക്കരഞ്ഞ് കൊണ്ട് അൽക്ക ജയ് ജവാൻ ജയ് കിസാൻ മുദ്രാവാക്യം വിളിച്ചു. പൊലീസ് വളഞ്ഞതോടെ കരഞ്ഞുകൊണ്ട് നിലത്തിരുന്ന ശേഷമാണ് അൽക്ക മാധ്യമങ്ങളോട് സംസാരിച്ചത്. 

ബാരിക്കേഡ് മറിച്ചിട്ട് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഘർഷത്തിൽ രാജ് മോഹൻ ഉണ്ണിത്താൻ എംപിക്ക് പരിക്കേറ്റു. രാജ്മോഹൻ ഉണ്ണിത്താന് കാലിനാണ് പരിക്കേറ്റത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ അടക്കം വലിച്ചിഴച്ചതായി ഉണ്ണിത്താൻ ആരോപിച്ചു. ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് പൊലീസിന്റെ മർദ്ദനമേറ്റു. പൊലീസിന്റെ ബസിന് മുകളിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ചു.  

സംസ്ഥാന നേതൃത്വത്തിന് തിരിച്ചടി; കെപിസിസി പുനഃസംഘടനാ പട്ടിക തിരിച്ചയച്ച് റിട്ടേണിംഗ് ഓഫീസർ

രാഹുൽ ഗാന്ധിയെ അഞ്ചാം ദിവസം ചോദ്യം ചെയ്യുമ്പോൾ  ഇഡി നടപടിക്കെതിരെ രൂക്ഷ വിമർശമുയര്‍ത്തിയാണ് കോൺഗ്രസ് ജനപ്രതിനിധികളടക്കം തെരുവിൽ പ്രതിഷേധിക്കുന്നത്. അന്‍പത് മണിക്കൂറോളമെടുത്തിട്ടും ഇഡിയുടെ ചോദ്യങ്ങള്‍ അവസാനിക്കാത്തത് എന്തുകൊണ്ടാണെന്നാണ്  കോണ്‍ഗ്രസിന്‍റെ ചോദ്യം. എഐസിസി ആസ്ഥാനം കേന്ദ്രീകരിച്ച് കൂടുതല്‍ പ്രവര്‍ത്തകരെ  സംഘടിപ്പിച്ച് പ്രതിഷേധം ഇന്നും തുടരുകയാണ്. 

മഹാവികാസ് അഘാഡി സർക്കാർ താഴേക്ക്? പവാർ മുംബൈയ്ക്ക്, ഫട്നാവിസ് ദില്ലിക്ക്, നിർണായകം

Latest Videos
Follow Us:
Download App:
  • android
  • ios