സ്കൂളിൽ വെച്ച് അധ്യാപകയെ പീഡിപ്പിച്ചു, ലൈംഗികാരോപണം; മുതിർന്ന കോൺഗ്രസ് നേതാവിനെ പുറത്താക്കി
ഗുരപ്പ തന്നെ സ്കൂളിൽ വെച്ച് പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെനന്നുമാണ് അധ്യാപക പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. വീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണം ചെയ്തെന്നും പരാതിയിൽ പറയുന്നു.
ബെംഗളൂരു: ലൈംഗികാരോപണം നേരിടുന്ന മുതിർന്ന കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. കർണാടക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗുരപ്പ നായിഡുവിനെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. കർണാട പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ അച്ചടക്ക സമതി അധ്യക്ഷൻ കെ റഹ്മാൻ ഖാൻ ആണ് ഗുരപ്പയ്ക്കെതിരെ നടപടിക്ക് നിർദ്ദേശം നൽകിയത്.
പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറ് വർഷത്തേക്കാണ് ഗുരപ്പയെ പുറത്താക്കിയത്. അധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഗുരപ്പയ്ക്കെതിരെ കർണാടക ചേന്നമ്മക്കരെ അച്ചുകാട്ട് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുതിർന്ന കോൺഗ്രസ് നേതാവിനെതിരെ പാർട്ടി നടപടിയെടുക്കുന്നത്. കോൺഗ്രസിന്‍റെ സംസ്ഥാന ജനറൽ സെക്രട്ടറിയായ ഗുരപ്പ ബിജിഎഎസ് ബ്ലൂം എന്ന സ്കൂളിന്‍റെ ചെയർമാനാണ്.
ഈ സ്കൂളിലെ അധ്യാപികയാണ് ഗുരപ്പക്കെതിരെ പരാതി നൽകിയത്. ഗുരപ്പ തന്നെ സ്കൂളിൽ വെച്ച് പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെനന്നുമാണ് അധ്യാപക പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. വീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണം ചെയ്തെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഗുരപ്പ നായിഡുവിനെതിരെ ഐപിസി സെക്ഷൻ 354 എ (ലൈംഗിക പീഡനം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 509 (സ്ത്രീയുടെ ബഹുമാനത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യ അല്ലെങ്കിൽ പ്രവൃത്തി), 504 (മനഃപൂർവം അപമാനിക്കൽ) എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
Read More : കൊള്ളപ്പലിശ കേസ്, ഗുണ്ടാ നേതാക്കളുമായി ബന്ധം; ആം ആദ്മി എംഎൽഎയുടെ ഓഡിയോ പുറത്ത്, പിന്നാലെ അറസ്റ്റിൽ