രാജ്യത്തിന് വേണ്ടി പൊരുതാൻ ഫണ്ട് ചെയ്യൂ എന്ന് കോൺഗ്രസ്; എംപിയിൽ നിന്ന് 400 കോടി പിടിച്ചത് എടുത്തിട്ട് ബിജെപി

പാർട്ടി സ്ഥാപകദിനമായ ഡിസംബർ 28 വരെ ഓൺലൈനായും അതിന് ശേഷം പ്രവർത്തകർ വീടുകളിൽ കയറിയും ഫണ്ട് ശേഖരിക്കും. എന്നാല്‍, കോൺഗ്രസിന്‍റെ ഫണ്ട് സമാഹരണത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി

Congress announces crowdfunding campaign bjp mocks btb

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ധനശേഖരണത്തിനായി കോൺഗ്രസ് നടത്തുന്ന ക്രൗഡ് ഫണ്ടിംഗ് ഇന്ന് തുടങ്ങും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ക്യാംപയിൻ ഉദ്ഘാടനം ചെയ്യും. രാജ്യത്തിനായി സംഭാവന ചെയ്യുക എന്ന പേരിലാണ് പരിപാടി. പാർട്ടിയുടെ 138 വർഷത്തെ ചരിത്രം കണക്കിലെടുത്ത് 138 രൂപയുടെ ഗുണിതങ്ങളായാണ് സംഭാവന സ്വീകരിക്കുക. ഓൺലൈനായും ഓഫ്‍ലൈനായും ഫണ്ട് ശേഖരണം നടത്തും.

പാർട്ടി സ്ഥാപകദിനമായ ഡിസംബർ 28 വരെ ഓൺലൈനായും അതിന് ശേഷം പ്രവർത്തകർ വീടുകളിൽ കയറിയും ഫണ്ട് ശേഖരിക്കും. എന്നാല്‍, കോൺഗ്രസിന്‍റെ ഫണ്ട് സമാഹരണത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി. 60 വർഷമായി കൊള്ളയടിച്ചവർ രാജ്യത്തു നിന്ന് സംഭാവനകൾ തേടുകയാണെന്നാണ് ബിജെപി ആക്ഷേപം. രാജ്യസഭാ എം പി ധീരജ് സാഹുവിൽ നിന്ന് 400 കോടി പിടിച്ചെടുത്തതിന്‍റെ നാണക്കേട് മറയ്ക്കാനാണ് പരിപാടിയെന്നും ബിജെപി ആക്ഷേപിച്ചു.

എന്നാല്‍, നൂറുവർഷങ്ങൾക്കുമുമ്പ് 1920-21ൽ മഹാത്മാ ഗാന്ധി ആരംഭിച്ച ചരിത്രപ്രസിദ്ധമായ 'തിലക് സ്വരാജ് ഫണ്ടിൽ' നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഈ സംരംഭമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. അതേസമയം, അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു രാഷ്ട്രീയ നീക്കമെന്ന നിലയിൽ പാര്‍ട്ടിയുടെ സ്ഥാപക ദിനത്തിൽ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) ആസ്ഥാനമായ നാഗ്പൂരിൽ ഒരു മെഗാ പൊതു റാലി നടത്തുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. എല്ലാ മുതിര്‍ന്ന നേതാക്കളും റാലിയില്‍ പങ്കെടുക്കും.

10 ലക്ഷം പേരെങങ്കിലും റാലിയില്‍ പങ്കെടുക്കുമെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു. ഓൺലൈൻ ക്രൗഡ് ഫണ്ടിംഗിനായി പാർട്ടി രണ്ട് ചാനലുകൾ സൃഷ്ടിച്ചിട്ടുണ്ട്. വാർത്താ സമ്മേളനങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ബോധവൽക്കരണം നടത്താൻ എല്ലാ സംസ്ഥാന യൂണിറ്റുകളോടും ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി പ്രവർത്തകർക്കും വോളന്റിയർമാർക്കും 138 രൂപയും അതിൽ കൂടുതലും സംഭാവനയായി എല്ലാ ബൂത്തിലും കുറഞ്ഞത് പത്ത് വീടുകളിൽ എത്താനുമാണ് ലക്ഷ്യമിടുന്നത്. 

'ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സംസ്ഥാന സർക്കാർ...'; കേരളത്തിന്‍റെ ആ വലിയ ലക്ഷ്യം തുറന്ന് പറഞ്ഞ് മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios