ദ്രൗപദി മുർമു പ്രതിനിധാനം ചെയ്യുന്നത് ദുഷിച്ച തത്വശാസ്ത്രത്തെ,പിന്നാക്ക വിഭാഗങ്ങൾ രക്ഷപ്പെടുമോയെന്നും കോൺഗ്രസ്

രാംനാഥ് കൊവിന്ദ് രാഷ്ട്രപതിയായിരുന്നപ്പോഴാണ് ഹാത്രസടക്കമുള്ള സംഭവങ്ങളുണ്ടായതെന്നും അജോയ് കുമാർ പറഞ്ഞു

Congress against Droupathy Murmu

ദില്ലി: രാഷ്ട്രപതി സ്ഥാനാർഥി (president candidate)ദ്രൗപദി മുർമ്മുവിനെതിരെ(droupathy murmu) കോൺഗ്രസ്. ദ്രൗപദി പ്രതിനിധാനം ചെയ്യുന്നത് ദുഷിച്ച തത്വശാസ്ത്രത്തെയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അജോയ് കുമാർ (ajoy kumar)പറഞ്ഞു. ദ്രൗപദിയെ ആദിവാസി പ്രതീകമായി അവതരിപ്പിച്ചാൽ പിന്നാക്ക വിഭാഗങ്ങൾ രക്ഷപ്പെടുമോ? രാംനാഥ് കൊവിന്ദ് രാഷ്ട്രപതിയായിരുന്നപ്പോഴാണ് ഹാത്രസടക്കമുള്ള സംഭവങ്ങളുണ്ടായതെന്നും അജോയ് കുമാർ പറഞ്ഞു.രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ  പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹ ആണ്.

ദ്രൗപതി മുർമു 
2000ത്തിലാണ് ദ്രൗപതി മുർമു ഒഡീഷ നിയമസഭയിലേക്ക് ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിക്കുന്നത്. റെയ്റാങ്പുർ മണ്ഡലത്തിൽ നിന്നാണ് എംഎൽഎയായി ജയിച്ചത്. തുടർച്ചയായി രണ്ട് തവണ എംഎൽഎയായി. 2000ത്തിൽ ആദ്യവട്ടം എംഎൽഎയായപ്പോൾ തന്നെ മന്ത്രിപദം തേടിയെത്തി. ആദ്യം വാണിജ്യ-​ഗതാ​ഗത മന്ത്രി സ്ഥാനവും പിന്നീട് ഫിഷറീസ്-മൃ​ഗസംരക്ഷണ വകുപ്പും കൈകാര്യം ചെയ്തു. 2007ൽ ഒഡിഷയിലെ ഏറ്റവും മികച്ച എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു(നിലാകാന്ത പുരസ്കാരം). 2015ൽ  ദ്രൗപതിയെ ജാർഖണ്ഡിന്റെ ​ഗവർണറായി നിയമിച്ചു. ജാർഖണ്ഡിൽ അഞ്ച് വർഷം പൂർത്തിയാക്കുന്ന ആദ്യ ​ഗവർണറായി ദ്രൗപതി മുർമു മാറി. ജാർഖണ്ഡിന്റെ ആദ്യ വനിതാ ​ഗവർണർ എന്ന പ്രത്യേകതയും ദ്രൗപതി മുർമുവിന് തന്നെ. 


 

Latest Videos
Follow Us:
Download App:
  • android
  • ios