ദില്ലിയിൽ കൊവിഡ് കേസുകൾ ഉയരുന്നതിൽ ആശങ്ക; നിയന്ത്രണങ്ങൾ കർശനമാക്കാൻ ആലോചന
ഏപ്രിൽ ഒന്നിന് 0.57 ശതമാനം ആയിരുന്നു ടിപിആർ. രണ്ട് മാസത്തിനിടെ ഉള്ള ഏറ്റവും കൂടിയ പൊസിറ്റിവിറ്റി നിരക്കാണ് ഇത്. ദില്ലി സർക്കാറിന് കീഴിലുള്ള ആശുപത്രികളിൽ സൗജന്യമായി കരുതൽ ഡോസ് വിതരണം ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി.
ദില്ലി: ദില്ലിയിൽ കൊവിഡ് കേസുകളിലെ വർധന ആശങ്കയാകുന്നു. ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 366 പേർക്കാണ്. പോസിറ്റീവിറ്റി നിരക്ക് 4 ശതമാനമായി ഉയർന്നു. ഏപ്രിൽ ഒന്നിന് 0.57 ശതമാനം ആയിരുന്നു ടിപിആർ. രണ്ട് മാസത്തിനിടെ ഉള്ള ഏറ്റവും കൂടിയ പൊസിറ്റിവിറ്റി നിരക്കാണ് ഇത്. ദില്ലി സർക്കാറിന് കീഴിലുള്ള ആശുപത്രികളിൽ സൗജന്യമായി കരുതൽ ഡോസ് വിതരണം ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി.