മധ്യപ്രദേശിൽ മലയാളി വൈദികരെ പൊലീസ് മർദ്ദിച്ച് അറസ്റ്റ് ചെയ്തതായി പരാതി; പിന്നീട് ജാമ്യത്തിൽ വിട്ടു

കുർബാനക്കുള്ള വീഞ്ഞ് മദ്യമാണെന്ന്  ആക്ഷേപിച്ചതായും വൈദികരുടെ ആരോപണമുണ്ട്. 

Complaints that Malayali priests were beaten and arrested by the police in Madhya Pradesh sts

ഭോപ്പാൽ: മധ്യപ്രദേശ് സാഗറില്‍  മലയാളി വൈദികരെ മർദ്ദിച്ച് അറസ്റ്റ് ചെയ്തതായി പരാതി. എൻസിപിസിആർ, സിഡബ്ലുസി സംഘം അനാഥാലയത്തിലെ പരിശോധനയ്ക്കിടെ മർദ്ദിച്ചെന്നാണ് പരാതി. എന്നാല്‍ അനാഥാലയത്തിനെതിരെ മതംമാറ്റം ഉൾപ്പടെയുള്ള ആരോപണങ്ങളാണ്  എൻസിപിസിആർ അധ്യക്ഷന്‍ ഉന്നയിക്കുന്നത്

മധ്യപ്രദേശിലെ സെന്‍റ് ഫ്രാന്‍സിസ് ഓർഫനേജിലെ മലയാളി വൈദീകരാണ്  പൊലീസിനും ദേശീയ ശിശു സംരക്ഷണ കമ്മീഷൻ, ശിശു ക്ഷേമ സമിതി എന്നിവർക്കെതിരെയും പരാതി ഉന്നയിച്ചത്. സ്ഥാപനത്തിന്‍റെ ലൈസൻസ് അധികൃതർ പുതുക്കി നല്‍കുന്നില്ലെന്ന  പരാതി കോടതിയുടെ പരിഗണനയിലിരിക്കെ എൻസിപിസിആർ, സിഡബ്ലുസി സംഘം അറിയിപ്പില്ലാതെ ഓർഫനേജില്‍ പരിശോധന നടത്തി. ഫയലുകളും കംപ്യൂട്ടറുകളും തകർത്തുവെന്നും  നിയമവിരുദ്ധമായി കന്യാസ്ത്രീകളുടെ മുറികള്‍ പരിശോധിച്ചുവെന്നും വൈദികർ ആരോപിച്ചു. പരിശോധന നടത്തുന്നത് ചിത്രീകരിക്കാ‍ൻ ശ്രമിക്കവെ കയ്യേറ്റം നടത്തി രണ്ട് മലയാളി വൈദികരെ അറസ്റ്റ് ചെയ്തുവെന്നും സാഗർ രൂപത വക്താവ് ഫാ. സാബു പുത്തന്‍ പുരക്കല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

എന്നാല്‍ അനാഥാലയത്തിനായി സർക്കാര്‍ നല്‍കിയ സ്ഥലത്ത് വൈദികർ അനധികൃതമായി പള്ളി പണിതുവെന്നും കൃഷി നടത്തിയെന്നും എൻസിപിസിആർ പ്രിയങ്ക് കാനൂൻഗോ ആരോപിച്ചു. അനാഥാലയത്തില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി.  പരിശോധനക്കെത്തിയ സംഘത്തിലെ സ്ത്രീയോട് വൈദികനെന്ന് അവകാശപ്പെടുന്നയാള്‍ മോശമായി പെരുമാറിയെന്നും പ്രിയങ്ക് കാനൂന്‍ഗോ ട്വീറ്റ് ചെയ്തു. വിദ്യാര്‍ത്ഥികളുടെ പേരില്‍ വിദേശഫണ്ടുകള്‍ സ്വീകരിക്കുന്നുണ്ടെന്നും മതമാറ്റത്തിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും  എൻസിപിസിആർ  അധ്യക്ഷന്‍ പറയുന്നുണ്ട്. കഴിഞ്ഞ വർഷം അനാഥാലയത്തില്‍ നിന്ന് കുട്ടികളെ മാറ്റാനുള്ള സിഡബ്ലുസിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. തല്‍സ്ഥിതി തുടരാനുള്ള ഉത്തരവ് നിലനില്‍ക്കേയാണ് അധികൃതരുടെ ഈ നടപടിയെന്നാണ് വൈദീകർ ആരോപിക്കുന്നത്. 

'ശിവകുമാറിനെതിരായ ആ കത്ത് ഞാനെഴുതിയതല്ല, പരാജയഭീതിയിൽ ആർഎസ്എസ് ഗൂഢാലോചന': സിദ്ധരാമയ്യ

അച്ഛനേയും മകനേയും കുത്തിക്കൊല്ലാൻ ശ്രമം, തർക്കത്തിന് കാരണം വൈ ഫൈ കണക്ഷൻ; പ്രതി പിടിയിൽ

Latest Videos
Follow Us:
Download App:
  • android
  • ios