വിദ്യാര്‍ഥിനികളെ കൊണ്ട് സര്‍ക്കാര്‍ ബസ് തള്ളിച്ചു; നാല് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ രൂക്ഷവിമര്‍ശനമായിരുന്നു ഉയര്‍ന്നത്.

college-students-pushing-broken-down-bus-action against driver and conductor joy

കന്യാകുമാരി: നാഗര്‍കോവിലില്‍ കോളേജ് വിദ്യാര്‍ഥിനികളെ കൊണ്ട് സര്‍ക്കാര്‍ ബസ് തള്ളിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി. ബസിന്റെ ഡ്രൈവര്‍, കണ്ടക്ടര്‍ അടക്കം നാലുപേരെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥിനികളെ കൊണ്ട് ബസ് തള്ളി നീക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്. 

വ്യാഴാഴ്ച പഴയ താലൂക്ക് ഓഫീസിന്റെ സമീപത്ത് വച്ചായിരുന്നു സംഭവം. റോഡില്‍ കേടായ ബസ് വിദ്യാര്‍ഥിനികളെ ഉപയോഗിച്ച് തള്ളിനീക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ രൂക്ഷവിമര്‍ശനമായിരുന്നു ഉയര്‍ന്നത്. പ്രദേശത്തെ ബസുകള്‍ സ്ഥിരീമായി കേടാകുന്നതും യാത്രക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. 


വാഹനാപകടത്തില്‍ മലയാളികളായ അച്ഛനും മകനും മരിച്ചു

പാലക്കാട്: തമിഴ്‌നാട് കോവില്‍പാളയത്ത് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ അച്ഛനും മകനും മരിച്ചു. പാലക്കാട് മീനാക്ഷിപുരം സ്വദേശി പരമേശ്വരന്‍ (48), മകന്‍ രോഹിത് (21) എന്നിവരാണ് മരിച്ചത്. രോഹിതിന്റെ പഠന ആവശ്യവുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെത്തിയ ഇരുവരും നാട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്. രോഹിത് ഓടിച്ചിരുന്ന കാര്‍ തടി കയറ്റി മുന്നില്‍ സഞ്ചരിക്കുകയായിരുന്ന പിക് അപ്പിന്റെ പിന്നില്‍ ഇടിച്ചായിരുന്നു അപകടം. ഇരുവരെയും പൊള്ളാച്ചി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. മീനാക്ഷിപുരം സ്വദേശിയായ പരമേശ്വരനും കുടുംബവും വര്‍ഷങ്ങളായി പൊള്ളാച്ചിയിലാണ് താമസം. 

 അച്ചു ഉമ്മനെ അധിക്ഷേപിച്ച് ഫെയ്സ് ബുക്ക് പോസ്റ്റിട്ട സെക്രട്ടേറിയേറ്റിലെ മുൻ ജീവനക്കാരനെതിരെ കേസ്

Latest Videos
Follow Us:
Download App:
  • android
  • ios