ഓഹരി വിപണിയിൽ ചന്ദ്രബാബു നായിഡു എഫക്ട്...!; ടിഡിപി തലവന്റെ ഭാര്യയുടെ കമ്പനിക്ക് വൻ നേട്ടം
ആന്ധ്ര കേന്ദ്രീകരിച്ചുള്ള മറ്റ് 7 കമ്പനികളും വിപണിയിൽ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഫലപ്രഖ്യാപന ദിനത്തിലെ കൂട്ടത്തകർച്ചയിലും ഹെറിറ്റേജ് ഫുഡ്സിൻ്റെ ഓഹരി വില കയറുകയായിരുന്നു.
മുംബൈ: ഓഹരി വിപണിയിൽ ടിഡിപി തലവൻ ചന്ദ്ര ബാബുവിന്റെ ഭാര്യയുടെ കമ്പനിക്ക് വൻ നേട്ടം. അഞ്ചുദിവസം കൊണ്ട് ഭുവനേശ്വരി 579 കോടിയുടെ നേട്ടമാണ് കൈവരിച്ചത്. ഒരാഴ്ചക്കിടെ ഹെറിറ്റേജ് ഫുഡ്സിൻ്റെ ഓഹരിക്ക് 247 രൂപയാണ് കൂടിയത്. നായിഡുവിന്റെ മകൻ നാര ലോകേഷ് ആണ് കമ്പനിയുടെ മറ്റൊരു പ്രൊമോട്ടർ. ആന്ധ്ര കേന്ദ്രീകരിച്ചുള്ള മറ്റ് 7 കമ്പനികളും വിപണിയിൽ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഫലപ്രഖ്യാപന ദിനത്തിലെ കൂട്ടത്തകർച്ചയിലും ഹെറിറ്റേജ് ഫുഡ്സിൻ്റെ ഓഹരി വില കയറുകയായിരുന്നു.
വോട്ടെണ്ണലിനു മുൻപുള്ള ഓഹരി വിപണിയിലെ കുതിപ്പിൽ കോൺഗ്രസ് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇന്നലെയായിരുന്നു രാഹുലിൻ്റെ ആരോപണം വന്നത്. എന്നാൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സ്റ്റോക്ക് മാർക്കറ്റ് അഴിമതി ആരോപണം തെറ്റാണെന്ന് വാദിച്ച് ബിജെപി നേതാവ് പീയൂഷ് ഗോയൽ രംഗത്തെത്തി. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയാണ് രാഹുലിനെന്നും മാർക്കറ്റിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകുന്നത് സ്വാഭാവികമെന്നും പീയൂഷ് ഗോയൽ പ്രതികരിച്ചു. ഇന്ത്യ ലോകത്തിലെ ഏറ്റവും വളരുന്ന സമ്പദ് വ്യവസ്ഥയാണെന്നും ഗോയൽ കൂട്ടിച്ചേർത്തു. മോദി സർക്കാർ മൂന്നാമതും വരുന്നതിൽ രാഹുൽ നിരാശനാണ്. മോദിയും അമിത് ഷായും സർക്കാർ വരും എന്നാണ് പറഞ്ഞത്. അത് സ്വാഭാവികമാണ്. അത് തന്നെയാണ് സംഭവിക്കാൻ പോകുന്നതെന്നും ഗോയൽ വ്യക്തമാക്കി.
https://www.youtube.com/watch?v=Ko18SgceYX8