ഫ്രീ മൊബൈല്‍ റീച്ചാര്‍ജ് യോജന, എല്ലാവര്‍ക്കും 28 ദിവസത്തെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജോ? വസ്‌തുതയിത്

ഫ്രീ മൊബൈല്‍ റീച്ചാര്‍ജിനെ കുറിച്ച് ഇപ്പോള്‍ വീണ്ടുമൊരു സന്ദേശം വാട്‌സ്ആപ്പില്‍ സജീവമായിരിക്കുകയാണ്

central govt giving three months free mobile recharge here is the reality fact check jje

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ഇന്ത്യക്കാര്‍ക്കും ഒരു മാസത്തെ സൗജന്യ മൊബൈല്‍ റിച്ചാര്‍ജ് നല്‍കുന്നതായി നേരത്തെ സാമൂഹ്യമാധ്യമങ്ങളില്‍ മെസേജ് പ്രചരിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കുന്ന സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് എന്ന തലക്കെട്ടുകളിലും മെസേജ് വ്യാപകമായിരുന്നു. ഫ്രീ മൊബൈല്‍ റീച്ചാര്‍ജിനെ കുറിച്ച് ഇപ്പോള്‍ വീണ്ടുമൊരു സന്ദേശം വാട്‌സ്ആപ്പില്‍ സജീവമായിരിക്കുകയാണ്. ഇതിന്‍റെ വസ്‌തുത പുറത്തുവന്നു. 

പ്രചാരണം

'കേന്ദ്ര സര്‍ക്കാര്‍ ഫ്രീ മൊബൈല്‍ റീച്ചാര്‍ജ് സ്കീ'മിന് കീഴില്‍ 28 ദിവസത്തെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് എല്ലാവര്‍ക്കും നല്‍കുന്നു എന്നുപറഞ്ഞാണ് ഹിന്ദിയിലുള്ള മെസേജ് വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നത്. 

വസ്‌തുത

28 ദിവസത്തെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് സംബന്ധിച്ച മെസേജിന്‍റെ വസ്തുത കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി. ഇങ്ങനെയൊരു ഫ്രീ മൊബൈല്‍ റീച്ചാര്‍ജ് പദ്ധതി കേന്ദ്ര സര്‍ക്കാരിനില്ല എന്നാണ് പിഐബി ഫാക്ട് ചെക്കിന്‍റെ ട്വീറ്റ്. മാത്രമല്ല, വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന മെസേജ് നോക്കിയാല്‍ അതില്‍ റീച്ചാര്‍ജ് ചെയ്യാനുള്ള അവസാന തിയതി 2023 മാര്‍ച്ച് 30 ആണെന്ന് കാണാം. പ്രചരിക്കുന്ന മെസേജ് വ്യാജവും പഴയതുമാണ് എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. 

കേന്ദ്ര സര്‍ക്കാര്‍ സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് നല്‍കുന്നതായി 2023ല്‍ വാട്‌സ്ആപ്പ് മെസേജ് വ്യാപകമായി പ്രചരിച്ചിരുന്നു. അന്ന് അതിന്‍റെ വസ്‌തുത പുറത്തുവന്നിരുന്നു. ഇതിന് ശേഷം 2024ന്‍റെ തുടക്കത്തില്‍ മോദി ഇന്ത്യക്കാര്‍ക്ക് പുതുവല്‍സര സമ്മാനമായി മൂന്ന് മാസത്തെ ഫ്രീ മൊബൈല്‍ റീച്ചാര്‍ജ് നല്‍കുന്നു എന്ന പ്രചാരണവുമുണ്ടായി. റീച്ചാര്‍ജ് ചെയ്യാന്‍ എന്നവകാശപ്പെടുന്ന ലിങ്ക് സഹിതമാണ് സന്ദേശം സജീവമായിരുന്നത്. അന്ന് മെസേജിന്‍റെ വസ്തുത ഏഷ്യാനെറ്റ് ന്യൂസ് ഫാക്ട് ചെക്ക് വായനക്കാരെ അറിയിച്ചിരുന്നു. 

Read more: 'ലോക്‌സഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ 19ന്, വോട്ടെണ്ണല്‍ മെയ് 22ന്'; തിയതികള്‍ പ്രഖ്യാപിച്ചോ? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios