കുടിയേറ്റ തൊഴിലാളികളെ നടന്നുപോകാൻ അനുവദിക്കരുതെന്ന് ആവർത്തിച്ച് കേന്ദ്രം; സംസ്ഥാനങ്ങൾക്ക് കത്ത് നൽകി
പ്രത്യേക ട്രെയിനുകളിൽ ഇവരെ മടക്കി അയയ്ക്കണം. ഇതു സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തു നല്കി.
ദില്ലി: കുടിയേറ്റ തൊഴിലാളികളെ ഗ്രാമങ്ങളിലേക്ക് നടന്നു പോകാൻ അനുവദിക്കരുതെന്ന് വീണ്ടും കേന്ദ്രസർക്കാരിന്റെ നിർദ്ദേശം. പ്രത്യേക ട്രെയിനുകളിൽ ഇവരെ മടക്കി അയയ്ക്കണം. ഇതു സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തു നല്കി.
കുടിയേറ്റ തൊഴിലാളികള്‍ വീട്ടിലേക്ക് നടന്നുപോകുന്നത് തടയാന്‍ ആകില്ലെന്ന് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നാണ് കോടതി പറഞ്ഞത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് നടന്ന് പോകുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കാന്‍ കേന്ദ്രസർക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജിയിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. വിഷയത്തില്‍ സുപ്രീം കോടതിക്ക് ഇടപെടാനാകില്ലെന്ന് പറഞ്ഞ് ഹര്‍ജി തള്ളുകയായിരുന്നു.
തൊഴിലാളികൾ നടക്കുന്നതില്‍ കോടതിക്ക് എന്ത് ചെയ്യാനാകും. തൊഴിലാളികളെ തടയാന്‍ കോടതിക്ക് സാധിക്കില്ല. റെയില്‍വെ ട്രാക്കില്‍ ആളുകള്‍ കിടക്കാന്‍ തീരുമാനിച്ചാല്‍ ആര്‍ക്കും ഒന്നും ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി. അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തവ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വാദം കേട്ടത്. ഔറംഗബാദില്‍ 16 തൊഴിലാളികള്‍ റെയില്‍വേ ട്രാക്കില്‍ ട്രെയിനിടിച്ച് മരിച്ച പശ്ചാത്തലത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. പരാതിക്കാരന്റെ വാദം മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
Read Also: മഹാമാരിക്കിടെ രാജ്യത്ത് ഒരാള്‍ പോലും പട്ടിണി കിടന്നിട്ടില്ല: കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍...