കൊവിഡ്; കേരളം ഉൾപ്പടെ 11 സംസ്ഥാനങ്ങൾ വലിയ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം, സംസ്ഥാനത്ത് 2508 പേർക്ക് കൂടി രോഗം
രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമാകുകയാണ്. ഒരു ദിവസത്തിനിടെ 81446 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. 469 പേര്‍ മരിച്ചു. കേരളത്തില്‍ ഇന്ന് 2508 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ദില്ലി: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേരളം ഉൾപ്പടെ 11 സംസ്ഥാനങ്ങൾ വലിയ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം. മൂന്നാം ഘട്ട വാക്സിനേഷൻ രണ്ടാഴ്ച കൊണ്ട് പൂർത്തിയാക്കണം, സർക്കാർ-സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സക്കായി കൂടുതൽ സജ്ജമാക്കണം, ഓക്സിജൻ സിലിണ്ടറുകൾ ഉറപ്പ് വരുത്തണം, കൊവിഡ് നിയന്ത്രണ പ്രവർത്തനം വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് നടപ്പാക്കണം തുടങ്ങിയവയാണ് കേന്ദ്ര നിര്‍ദ്ദേശം. ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന ഉന്നത തല യോഗം സ്ഥിതിഗതികൾ വിലയിരുത്തി. അതേസമയം, കേരളത്തില്‍ ഇന്ന് 2508 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമാകുകയാണ്. ഒരു ദിവസത്തിനിടെ 81446 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. 469 പേര്‍ മരിച്ചു. നാല് ദിവസം കൊണ്ട് ഒരു ലക്ഷത്തിലധികം പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതോടെ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ആറ് ലക്ഷത്തി പതിനാലായിരത്തി അറുനൂറ്റി തൊണ്ണൂറ്റിയാറായി. ആകെ കേസുകളുടെ 84 ശതമാനവും മഹാരാഷ്ട്ര, കേരളം, പഞ്ചാബ് ഗുജറാത്ത്, ഛത്തീസ്ഗഢ്, തമിഴ്നാട്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 132 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. സംസ്ഥനത്ത് 2168 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 198 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 132 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
Also Read: സംസ്ഥാനത്ത് 2508 പേർക്ക് കൂടി കൊവിഡ്, 2287 പേര്‍ രോഗമുക്തി നേടി, 14 മരണം
ജനിതക വ്യതിയാനം സംഭവിച്ച വൈറസിന് വ്യാപന തീവ്രത കൂടിയതാണ് രണ്ടാംതരംഗത്തിലേക്ക് നയിച്ചതെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. രോഗ ബാധ ഈ വിധം ഉയര്‍ന്നാല്‍ ഏപ്രില്‍ മൂന്നാംവാരത്തോടെ കൊവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാകുമെന്നാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്. അതേസമയം, കൊവിഡ് ബാധിച്ച സച്ചിന്‍ ടെന്‍ഡുക്കറെ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ആശുപത്രിയിലേക്ക് മാറുന്നുവെന്ന് അറിയിച്ച സച്ചിന്‍ രോഗം ഭേദമായി വൈകാതെ വീട്ടിലെത്തുമെന്നും ട്വീറ്റ് ചെയ്തു.