ജാതി സെൻസസ്; രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് ബറേലി ജില്ലാ കോടതി, ജനുവരി 7 ന് ഹാജരാകണം

രാഹുലിൻ്റെ പ്രസ്താവനകൾ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്ന സ്വകാര്യ ഹർജിയിലാണ് നടപടി. തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിലെ പരാമർശം ഉന്നയിച്ചാണ് ഹർജി. 

Caste Census remarks congress leader Rahul Gandhi mp has been summoned to appear the Bareilly District Court on January 7

ദില്ലി: ജാതി സെന്‍സെസുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ച് ഉത്തര്‍പ്രദേശിലെ ബറേലി കോടതി. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയെത്തിയാല്‍ രാജ്യത്ത് സാമ്പത്തിക സാമൂഹിക സര്‍വേ നടത്തുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ആഭ്യന്തര യുദ്ധത്തിന് ഇടയാക്കുമെന്ന ഹര്‍ജിയിലാണ് കോടതി നടപടി. ജനുവരി 7ന് ഹാജരാകണമെന്നാണ് നോട്ടീസിലെ നിര്‍ദ്ദേശം. പാഴ് നോട്ടീസാണെന്നും നോട്ടീസയച്ചവര്‍ പദവിക്ക് യോഗ്യരല്ലെന്നും കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് പ്രതികരിച്ചു. എന്നാൽ നോട്ടീസ് തള്ളിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. ഇത് പാഴ് നോട്ടീസാണെന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ് പ്രതികരിച്ചു. നോട്ടീസയച്ചവർ പദവിക്ക് യോഗ്യരല്ലെന്നും ഉദിത് രാജ് പറഞ്ഞു. 

അച്ഛൻ വായ്പ വാങ്ങിയ 60000 രൂപ തിരികെ നൽകാൻ വൈകി, 7 വയസുള്ള മകളെ 3 ലക്ഷം രൂപയ്ക്ക് വിറ്റ് പണം നൽകിയവർ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios