അന്ന് മദ്യവും ചിക്കനും, ഇന്ന് കെടിആറിന്‍റെ പിറന്നാളിന് മറ്റൊരു 'വിലയേറിയ' സമ്മാനവുമായി നേതാവ്...

2022 ഒക്ടോബറിൽ, ദസറയിൽ ദേശീയ പാർട്ടിയായി ബിആർഎസ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് രാജനല ശ്രീഹരി മദ്യക്കുപ്പികളും ലൈവ് ചിക്കനും വിതരണം ചെയ്തത്. 

brs leader rajanala srihari  gives away free tomatoes to poor on minister ktr 47th birthday vkv

ഹൈദരാബാദ്: തെലുങ്കാന മന്ത്രിയും മുഖ്യമന്ത്രി കെസിആറിന്‍റെ മകനുമായ കെ.ടി രാമറാവുവിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് തക്കാളി വിതരണം നടത്തി ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവ് രാജനാല ശ്രീഹരി. ഇതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. 2022-ൽ ജനങ്ങള്‍ക്ക് സൌജന്യമായി  മദ്യവും ചിക്കനും വിതരണം ചെയ്ത് വാർത്തകളിൽ നിറഞ്ഞ യാളാണ്  രാജനാല ശ്രീഹരി. 

ജൂലൈ 24 തിങ്കളാഴ്ച, തെലുങ്കാന മന്ത്രിയും മുഖ്യമന്ത്രി കെസിആറിന്‍റെ മകനും ബിആർഎസ് വർക്കിംഗ് പ്രസിഡന്‍റുമായ കെ.ടി രാമറാവുവിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് വിത്യസ്തമായ സമ്മാനം വിതരണം ചെയ്തത്. തക്കാളി വില കുത്തനെ കൂടി പൊന്നും വിലയിലെത്തി നിക്കുമ്പോഴാണ്  രാജനാല ശ്രീഹരി ആളുകൾക്ക് തക്കാളി സൌജനമ്യായി വിതരണം ചെയ്തത്.  സാധനങ്ങളുടെ വിലക്കയറ്റം മൂലം ബുദ്ധിമുട്ടുന്ന ജനങ്ങളെ സഹായിക്കാനാണ് താൻ തക്കാളി വിതരണം ചെയ്തതെന്ന് ശ്രീഹരി പറഞ്ഞു.

രണ്ട് കിലോ വീതം 200 പേർക്കാണ് തക്കാളി നല്‍കിയത്.   ബിആർഎസ് പാർട്ടിയുടെ ഔദ്യോഗിക നിറമായ പിങ്ക് നിറത്തിലുള്ള പ്ലാസ്റ്റിക് കുട്ടകളിൽ നിറച്ച തക്കാളികള്‍ വാങ്ങാനായി സ്ത്രീകളും പുരുഷന്മാരുമടക്കം വലിയ ജനക്കൂട്ടമാണ് എത്തിയത്.  'പൊതുജനങ്ങൾ ഒരു കാലത്തും കഷ്ടപ്പെടരുത് എന്നത് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെയും കെടിആറിന്റെയും സന്ദേശമാണ്. സാധ്യമാകുമ്പോൾ പൊതുജനങ്ങളെ സഹായിക്കണം. തക്കളാക്കി തീപിടിച്ച വിലയുള്ള സമയത്ത് ജനങ്ങളെ സഹായിക്കണമെന്ന് തോന്നി. അതാണ് ഇത്തരമൊരു പ്രവർത്തിയിലേക്ക് ഞങ്ങളെ നയിച്ചതെന്നും' രാജനല ശ്രീഹരി മാധ്യമങ്ങളോട് പറഞ്ഞു.

2022 ഒക്ടോബറിൽ, ദസറയിൽ ദേശീയ പാർട്ടിയായി ബിആർഎസ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് രാജനല ശ്രീഹരി മദ്യക്കുപ്പികളും ലൈവ് ചിക്കനും വിതരണം ചെയ്തത്. അന്നത്തെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതേസമയം തക്കാളി വില ഉയർന്നുതന്നെ നിലകൊള്ളുകയാണ്. കഴിഞ്ഞ ആഴ്ചകളിൽ ചില്ലറ വിപണിയിൽ തക്കാളി വില കിലോഗ്രാമിന് 150 മുതൽ 200 രൂപ വരെ ഉയർന്നിരുന്നു.  

Read More : ഇടുക്കി സ്വദേശിയുടെ അക്കൗണ്ടിലേക്ക് ഒരു നിമിഷത്തിൽ എത്തിയത് 55,000; തട്ടിപ്പെന്ന് ഉറപ്പിച്ചു, പക്ഷെ ട്വിസ്റ്റ്

Latest Videos
Follow Us:
Download App:
  • android
  • ios