ഗാന്ധി കുടുംബത്തെ തകർക്കാൻ ഇഡിയെ ബിജെപി കരുവാക്കുന്നു, പ്രതിഷേധം ഗൂഢോദ്ദേശത്തിനെതിരെ: അധിർ രഞ്ജൻ ചൗധരി

ഗാന്ധി കുടുംബത്തെ തകർക്കാൻ ഇഡിയെ ബിജെപി കരുവാക്കുകയാണെന്നും അധിർ രഞ്ജൻ ചൗധരി

bjp using enforcement directorate to destroy gandhi family says Adhir Ranjan Chowdhury

ദില്ലി : കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്ത ഇന്നലെ രാജ്യവ്യാകമായി വലിയ പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തിയത്. മുതിർന്ന നേതാക്കളടക്കം പ്രതിഷേധത്തിൽ പങ്കെടുത്ത് ദില്ലയിൽ അറസ്റ്റ് വരിച്ചു. നാഷണൽ ഹെറാൾഡ് കേസിൽ പങ്കൊന്നുമില്ലെങ്കിൽ സോണിയയെ ചോദ്യം ചെയ്യുന്നതിനെ എന്തിനാണ് കോൺഗ്രസ് എതിർക്കുന്നതെന്ന ചോദ്യമാണ് ബിജെപി ഉന്നയിക്കുന്നത്. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുകയാണ് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി. ഇഡിയുടെ ഗൂഢോദ്ദേശ്യത്തിനെതിരെയാണ് കോൺഗ്രസ് പ്രതിഷേധിക്കുന്നതെന്നും ചോദ്യം ചെയ്യലിനെ അല്ല എതിർക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഗാന്ധി കുടുംബത്തെ തകർക്കാൻ ഇഡിയെ ബിജെപി കരുവാക്കുകയാണെന്നും അധിർ രഞ്ജൻ ചൗധരി വിമർശിച്ചു. 

സോണിയയെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത് ഇഡി: രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്, നേതാക്കൾ അറസ്റ്റിൽ

അതേ സമയം, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരായ സോണിയ ഗാന്ധിക്ക് വീണ്ടും നോട്ടീസ് ലഭിച്ചു. തിങ്കളാഴ്ച്ച വീണ്ടും ഹാജരാകണമെന്നാണ് ഇഡിയുടെ നിര്‍ദ്ദേശം. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ കഴിഞ്ഞ ദിവസം ഇഡി ഓഫീസിലേക്ക് എത്തിയത്. അനാരോഗ്യം പരിഗണിച്ച് ഇന്ന് രണ്ട് മണിക്കൂര്‍ മാത്രമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. പന്ത്രണ്ടേകാലിന് തുടങ്ങിയ ചോദ്യം ചെയ്യല്‍ രണ്ടേകാല്‍ വരെ നീണ്ടു. കൊവിഡിനെ തുടര്‍ന്ന് ആരോഗ്യം വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ ഏറെ നേരം ഇരിക്കാനാവില്ലെന്ന് സോണിയ ഗാന്ധി അറിയിച്ചതോടെ വിട്ടയച്ചു. 

സോണിയാ​ഗാന്ധി ഓ​ഗസ്റ്റ് മൂന്നിന് ഹാജരാകണമെന്ന് കൊല്ലം മുൻസിഫ് കോടതി; നിർദേശം കോൺ​ഗ്രസ് നേതാവിന്റെ പരാതിയിൽ

രാഹുല്‍ഗാന്ധിയുടെ മൊഴിയിലെ അവ്യക്തമായ കാര്യങ്ങള്‍ സോണിയയോട്  ചോദിച്ചതായാണ് വിവരം. യംഗ് ഇന്ത്യയിലെ ഓഹരി പങ്കാളിത്തം, നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ എന്നിവയെ കുറിച്ചും സോണിയയോട് ഇഡി ആരാഞ്ഞു. സോണിയയുടെ മൊഴി പരിശോധിച്ച ശേഷം രാഹുല്‍ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. 

'​ഗാന്ധിമാരുടെ പേരിൽ കോൺ​ഗ്രസ് നേതാക്കൾ കുറേ പണമുണ്ടാക്കി'; വിവാദ പരാമർശവുമായി കോൺ​ഗ്രസ് എംഎൽഎ


 

Latest Videos
Follow Us:
Download App:
  • android
  • ios