ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
അതേസമയം, കൊവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യൻ നിർമ്മിത വാക്സിനായ കൊവാക്സിൻ നിർമ്മാണം വേഗത്തിലാക്കണമെന്ന് ഐസിഎംആർ നിർദേശിച്ചു.
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിന്നുള്ള ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജിക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. എംപി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. രാവിലെ കൊവിഡ് സ്ഥിരീകരിച്ചു. ചെറിയ പനി ഉള്ളതുകൊണ്ട് കഴിഞ്ഞ ഒരാഴ്ചയായി സ്വയം ഐസോലേഷനിലായിരുന്നു.
കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കാം എന്നാണ് ലോക്കറ്റ് ചാറ്റര്‍ജിയുടെ ട്വീറ്റ്. അടുത്തിടയാണ് ലോക്കറ്റ് ചാറ്റര്‍ജി പശ്ചിമ ബംഗാള്‍ ബിജെപി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നത്. അതേസമയം, കൊവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യൻ നിർമ്മിത വാക്സിനായ കൊവാക്സിൻ നിർമ്മാണം വേഗത്തിലാക്കണമെന്ന് ഐസിഎംആർ നിർദേശിച്ചു.
ഓഗസ്റ്റ് 15ഓടെ വാക്സിൻ ഇന്ത്യയിലെ ജനങ്ങൾക്ക് ലഭ്യമാക്കണമെന്നാണ് ഐസിഎംആർ വാക്സിൻ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഭാരത് ബയോടെക്നും മറ്റു സ്ഥാപനങ്ങൾക്കും നൽകിയിരിക്കുന്ന നിർദേശം. ഇക്കാര്യം വ്യക്തമാക്കി ഐസിഎംആർ ബയോടെക്കിന് കത്ത് കൈമാറിയിട്ടുണ്ട്. ഗവേഷണത്തിനും പഠനങ്ങൾക്കുമൊടുവിൽ തയ്യാറാക്കിയ കൊവാക്സ് എന്ന് പേരിട്ടിരിക്കുന്ന ഈ വാക്സിൻ പൂർണമായും ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടതാണ്.
വാക്സിൻ നിർമ്മാണത്തിലെ നിർണായക കടമ്പയായ ക്ലിനിക്കൽ ട്രയലിലാണ് വാക്സിൻ ഇപ്പോൾ. മനുഷ്യരിൽ നടത്തുന്ന ക്ലിനിക്കൽ ട്രയൽ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ വേണ്ട നടപടികൾ സ്വീകരക്കണമെന്നാണ് ഐസിഎംആർ തലവൻ ഭാരത് ഭാർഗവ ഭാരത് ഭയോടെക് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പൂനെയിലെ ദേശീയ വൈറോളജി ഇൻസ്റ്ററ്റ്യൂട്ടിൽ നിന്നും വികസപ്പിച്ച വാക്സിൻ സ്വാതന്ത്രദിനത്തിന് മുൻപായി രാജ്യത്തെ ജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് ബൽറാം ഭാർഗവ ഭാരത് ബയോടെകിന് അയച്ച കത്തിൽ പറയുന്നു.