യുവാവിന്‍റെ ഷർട്ട് രാഹുൽ ഗാന്ധി വലിച്ച് കീറിയോ? ആരോപണവുമായി ബിജെപി ഐടി സെൽ തലവൻ; സോഷ്യൽ മീഡിയയിൽ വാദപ്രതിവാദം

സമരത്തിൽ രാഹുലിനൊപ്പമുണ്ടായിരുന്ന യുവ നേതാവ് ദീപേന്ദർ ഹൂഡയുടെ ഷർട്ടിൽ ഒരു കൈ പിടിച്ചിട്ടുള്ള ചിത്രമാണ് മാളവ്യ പങ്കുവച്ചത്. ഇത് രാഹുലിന്‍റെ കൈ ആണെന്നും ആരോപിച്ചു. എന്നാൽ ചിത്രത്തിലുള്ളത് രാഹുലിന്‍റെ കൈ അല്ലെന്നതടക്കമുള്ള മറുപടിയുമായി കോൺഗ്രസ് പ്രവ‍ർത്തകരും രംഗത്തെത്തി

BJP IT Cell chief amit malviya allegations against rahul gandhi

ദില്ലി: രാഷ്ട്രപതി ഭവനിലേക്ക് കോൺഗ്രസ് ഇന്നലെ നടത്തിയ മാ‍ർച്ചിനിടയിൽ രാഹുൽ ഗാന്ധി സഹപ്രവ‍ർത്തകന്‍റെ ഷർട്ട് വലിച്ച് കീറിയെന്ന ആരോപണവുമായി ബി ജെ പി ഐ ടി സെൽ തലവൻ രംഗത്തെത്തിയതോടെ ട്വിറ്ററിൽ ചൂടേറിയ ചർച്ച. വിലക്കയറ്റത്തിനും എൻഫോഴ്സ്മെന്‍റ് നടപടികൾക്കുമെതിരെ നടത്തിയ കോൺഗ്രസ് മാർച്ചിനിടയിലെ ചിത്രം പങ്കുവച്ചാണ് ബി ജെ പി ഐ ടി സെൽ തലവൻ അമിത് മാളവ്യ, രാഹുൽ ഗാന്ധിക്കെതിരെ ഷർട്ട് വലിച്ചുകീറൽ ആരോപണവുമായി രംഗത്തെത്തിയത്.

 

സമരത്തിൽ രാഹുലിനൊപ്പമുണ്ടായിരുന്ന യുവ നേതാവ് ദീപേന്ദർ ഹൂഡയുടെ ഷർട്ടിൽ ഒരു കൈ പിടിച്ചിട്ടുള്ള ചിത്രമാണ് മാളവ്യ പങ്കുവച്ചത്. ഇത് രാഹുലിന്‍റെ കൈ ആണെന്നും ഷർട്ട് വലിച്ചുകീറുകയാണെന്നും ബി ജെ പി ഐ ടി സെൽ തലവൻ ആരോപിച്ചിരുന്നു. എന്നാൽ ചിത്രത്തിലുള്ളത് രാഹുലിന്‍റെ കൈ അല്ലെന്നതടക്കമുള്ള മറുപടിയുമായി കോൺഗ്രസ് പ്രവ‍ർത്തകരും രംഗത്തെത്തിയിട്ടുണ്ട്. വീഴാൻ നേരത്ത് പിടിച്ചതാണെന്നും, ഷർട്ട് വലിച്ചുകീറാൻ ശ്രമിക്കുന്നതല്ലെന്നുമുള്ള മറുപടികളും നിറഞ്ഞതോടെ ട്വിറ്ററിൽ ചൂടേറിയ വാദപ്രതിവാദമാണ് നടക്കുന്നത്. നിരവധി കോൺഗ്രസ് പ്രവർത്തകരാണ് ചിത്രങ്ങൾ സഹിതം മാളവ്യക്ക് മറുപടിയുമായി രംഗത്തെത്തിയിട്ടുള്ളത്. മറുവശത്ത് ബി ജെ പി പ്രവർത്തകരാകട്ടെ രാഹുൽ മനഃപൂർവ്വം സഹപ്രവർത്തകന്‍റെ ഷർട്ട് വലിച്ചുകീറി പൊലീസിനെതിരെ പ്രകോപനം സ്ഷ്ടിക്കാൻ ശ്രമിച്ചുവെന്ന വാദവും നിരത്തി രംഗത്തുണ്ട്.

മഴ ഭീഷണി തുടരുന്നു, ഇടുക്കി ഡാമിൽ വെള്ളം നിറയുന്നു, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; 2383.53 അടി എത്തിയാൽ റെഡ്

അതേസമയം ഇന്നലെ കോൺഗ്രസ് രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ചിൽ വലിയ തോതിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുമാണ് എംപിമാരുടെ പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. കറുത്ത വസ്ത്രം ധരിച്ചാണ് നേതാക്കളും പ്രവർത്തകരും പ്രതിഷേധ മാർച്ചിനെത്തിയത്. പാർലമെൻറിൽ പ്രതിഷേധിച്ച ശേഷം എംപിമാർ രാഷ്ട്രപതി ഭവനിലേക്കുള്ള മാർച്ച് ആരംഭിച്ചതോടെ ദില്ലി പൊലീസ് ഇവരെ തടഞ്ഞു. ഇതോടെ ബാരിക്കേഡുകൾ മറിച്ചിട്ടും മുന്നോട്ട് പോകാൻ ശ്രമിച്ച എംപിമാരും പൊലീസും തമ്മിൽ ഉന്തുംതളളും സംഘർഷാവസ്ഥയുമുണ്ടായി. രാഹുൽ ഗാന്ധിയടക്കമുള്ള എംപിമാരെയും ദേശീയ നേതാക്കളടക്കളെയും അറസ്റ്റ് ചെയ്ത പൊലീസ്, ഇവരെ മണിക്കൂറുകൾക്ക് ശേഷമാണ് വിട്ടയച്ചത്.

2 കാര്യത്തിൽ ശിബിരത്തിൽ വലിയ ചർച്ച, ഒടുവിൽ വഴി! പിന്നാലെ എഴുത്തച്ഛനും ഗുരുദേവനും വേണ്ടി ബിജെപി; ലക്ഷ്യമെന്ത്?

Latest Videos
Follow Us:
Download App:
  • android
  • ios