ബിജെപിയുടെ ശ്രദ്ധ ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍; രൂക്ഷവിമര്‍ശനവുമായി ശിവസേന
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മിഷൻ ഉത്തർപ്രദേശ് എന്ന പേരിൽ ചർച്ച നടത്തിയതായും ശിവസേന ആരോപിക്കുന്നു
കൊവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതിലല്ല ബി ജെ പിയുടെ ശ്രദ്ധയെന്ന് ശിവസേനയുടെ ആരോപണം. വരാനിരിക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പാണ് ഭാരതീയ ജനതാ പാർട്ടിയുടെ ഉനമെന്നുമാണ് ശിവസേന ആരോപിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേരിട്ടതിരിച്ചടിയിൽ മുഖം മിനുക്കാനുള്ള ശ്രമത്തിലാണ് ബി ജെ പിയുള്ളതെന്നും ശിവസേന ആരോപിക്കുന്നു. ശിവസേന മുഖപത്രമായ സാമ്നയിലാണ് ബിജെപിക്കെതിരായ രൂക്ഷ വിമർശനം.
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാനാവാതെ പോയ ബി ജെ പി നേതാക്കളുടെ നിലവിലെ ഫോക്കസ് ഉത്തർപ്രദേശാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മിഷൻ ഉത്തർപ്രദേശ് എന്ന പേരിൽ ചർച്ച നടത്തിയതായും ശിവസേന ആരോപിക്കുന്നു. രാജ്യത്തെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായും ഇനി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സ്ഥാനാർത്ഥികളെ നിർത്തുക മാത്രമാണ് വേണ്ടതെന്ന നിലയിലാണ് ബിജെപിയുടെ പ്രവർത്തനമെന്ന് ശിവസേന പരിഹസിക്കുന്നു.
ഒരു ജനാധിപത്യ സമൂഹത്തിൽ തെരഞ്ഞെടുപ്പിന് പ്രാധാന്യമുണ്ട്, എന്നാൽ മഹാമാരി സമയത്ത് തെരഞ്ഞെടുപ്പിനാണോ പ്രാഥമിക പരിഗണന നൽകേണ്ടതെന്നും ശിവസേന കുറ്റപ്പെടുത്തുന്നു. എട്ട് ഘട്ടങ്ങളിലായി പശ്ചിമ ബംഗാളിൽ നടന്ന തെരഞ്ഞെടുപ്പ് പശ്ചിമ ബംഗാളിൽ മാത്രമല്ല രാജ്യം മുഴുവനും കൊ വിഡ് വ്യാപനത്തിന് കാരണമായെന്നും ശിവസേന ആരോപിക്കുന്നു. ഉത്തർപ്രദേശിലെ കൊമ്പിഡ് സാഹചര്യം താറുമാറായ നിലയിലാണെന്നും ഇതിൽ നിയമസഭാ തെരഞ്ഞെടുപ്പിലും 2024 ൽ വരാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിലും ബി ജെ പി നേരിടുമെന്നും ശിവസേന വിശദമാക്കുന്നു. ബിഹാർ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് പോലെയുള്ള വലിയ സംസ്ഥാനങ്ങളെ കൊ വിഡ് സാരമായി ബാധിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ ഗംഗാനദിയിലൂടെ ഒഴുകിയ കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ ലോകത്തിന്‍റെ തന്നെ വേദന പിടിച്ചുപറ്റിയിരുന്നു. നിലവിലെ അവസ്ഥയില്‍ രാജ്യത്തെ ശ്രദ്ധ മുഴുവന്‍ വേണ്ടതെന്നും ശിവസേന പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona