മൻമോഹൻ സിംഗിന്‍റെ കുടുംബത്തിന് അർഹിക്കുന്ന പരിഗണന നൽകി, സംസ്കാരചടങ്ങ് ക്രമീകരിച്ചത് ആര്‍മിയെന്ന് ബിജെപി

പ്രധാനമന്ത്രിയടക്കമുള്ളവർക്കൊപ്പം കോൺഗ്രസ് നേതാക്കൾക്കും ഇരിപ്പിടം നൽകി.സംസ്ക്കാര സ്ഥലത്തെ ഇടം  സൈനികർ കൈയടക്കിയെന്ന വാദം തള്ളുന്നതായും ബിജെപി നേതൃത്വം

bjp clarifies no neglect to Manmohan singh family

ദില്ലി: മൻമോഹൻ സിംഗിന്‍റെ  സംസ്കാര ചടങ്ങിലെ ഇരിപ്പിട വിവാദത്തിൽ മറുപടിയുമായി  ബിജെപി രംഗത്ത്.ക്രമീകരണങ്ങൾ സജ്ജമാക്കിയത് ആർമിയെനാനണ് വിശദീകരണം. മൻമോഹൻ സിംഗിന്‍റെ  കുടുംബത്തിന് അർഹിക്കുന്ന പരിഗണന നൽകി.പ്രധാനമന്ത്രിയടക്കമുള്ളവർക്കൊപ്പം കോൺഗ്രസ് നേതാക്കൾക്കും ഇരിപ്പിടം നൽകി.സംസ്ക്കാര സ്ഥലത്തെ ഇടം  സൈനികർ കൈയടക്കിയെന്ന വാദം തള്ളുന്നതായും ബിജെപി നേതൃത്വം വ്യക്തമാക്കി.സംസ്കാര വേളയിൽ കുടുംബത്തെ അവഗണിച്ചതായി കോൺഗ്രസ് ആരോപിച്ചിരുന്നു

മൻമോഹൻ സിംഗിന്‍റെ  സംസ്കാരം നിഗംബോധ് ഘട്ടിൽ നടത്തിയതിനെ ചൊല്ലി കോൺഗ്രസ് ബിജെപി വാക്പോര് രൂക്ഷമാകുന്നു. കോൺഗ്രസിന്‍റെ  ആരോപണങ്ങൾക്ക് ശക്തമായ തിരിച്ചടി നല്‍കാൻ ബിജെപി പാർട്ടി വക്താക്കൾക്ക് നിർദ്ദേശം നല്‍കി. പിവി നരസിംഹറാവുവിൻറെ മൃതദ്ദേഹം കോൺഗ്രസ് ആസ്ഥാനത്ത് കയറ്റുന്നത് സോണിയ ഗാന്ധി വിലക്കിയെന്ന ചില നേതാക്കളുടെ വെളിപ്പെടുത്തൽ ചൂണ്ടിക്കാട്ടിയാണ് ബിജെപി മറുപടി നല്കുന്നത്. മൻമോഹൻ സിംഗ് ഈ അപമാനത്തിന് സാക്ഷിയായിരുന്നു എന്നും ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.

നെഹ്റു കുടുംബത്തിന് പുറത്തുള്ളവരെ എല്ലാം അപമാനിച്ച ചരിത്രമാണ് കോൺഗ്രസിനെ നയിക്കുന്നവർക്കുള്ളതെന്ന് ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മൻമോഹൻ സിംഗിൻറെ ബന്ധുക്കൾക്ക് സംസ്കാര സ്ഥലത്ത് നില്ക്കാൻ ഇടം കിട്ടിയില്ലെന്നും കുടുംബാംഗങ്ങൾക്ക് മുൻനിരയിൽ കസേരകൾ പോലും നല്കിയിരുന്നില്ലെന്നും ഇന്നലെ കോൺഗ്രസ് ആരോപിച്ചിരുന്നു. അമിത് ഷായുടെ വാഹനവ്യൂഹം വരുന്നതിൻറെ പേരിൽ വിലപായാത്ര തടഞ്ഞു വച്ചെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios