തിരികെയെത്തുന്നവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം; ഹോം ക്വാറന്റൈൻ നിർബന്ധമാക്കി ബിപ്ലബ് കുമാർ ദേബ്
തിരികെയെത്തുന്ന എല്ലാ ആളുകളെയും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും ഇവർ 14 ദിവസം നിർബന്ധമായും ക്വാറന്റൈനിൽ കഴിയണമെന്നും അദ്ദഹം നിർദ്ദേശം നൽകി.
ത്രിപുര: അടുത്ത ഒരു മാസത്തേയ്ക്ക് ജനങ്ങൾ കൂടുതൽ ശ്രദ്ധയോടെ ജീവിക്കണമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. . 5:1 എന്ന അനുപാതത്തിലാണ് ഇപ്പോൾ സംസ്ഥാനത്ത് പരിശോധന നടന്നു കൊണ്ടിരിക്കുന്നത്. തിരികെയെത്തുന്ന എല്ലാ ആളുകളെയും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും ഇവർ 14 ദിവസം നിർബന്ധമായും ക്വാറന്റൈനിൽ കഴിയണമെന്നും അദ്ദഹം നിർദ്ദേശം നൽകി.
എല്ലാവരുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിനായി പരമാവധി പരിശോധനകൾ നടത്തുന്നുണ്ട്. മറ്റ് സ്ഥലങ്ങളിൽ നിന്ന് എത്തുന്നവർ കൃത്യമായി പരിശോധനയ്ക്ക് വിധേയരായില്ലെങ്കിൽ അവർ വൈറസ് വാഹകരാണെങ്കിൽ മറ്റുള്ളവർക്കും രോഗം വരാൻ സാധ്യതയുണ്ട്. ത്രിപുരയിലെ പോസിറ്റീവ് കേസുകളിൽ മിക്കതും രോഗലക്ഷണങ്ങളൊന്നും തന്നെ പ്രകടിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ഹോം ക്വാറന്റൈൻ നിർബന്ധിതമാക്കി സംസാരിക്കവേ ബിപ്ലബ് ദേബ് കുമാർ പറഞ്ഞു.
ത്രിപുരയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 173 കൊവിഡ് രോഗികളിൽ 143 പേർ രോഗമുക്തി നേടിയിരുന്നു. കഴിഞ്ഞ ദിവസംങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ ആറ് പേർക്ക് കൊവിഡ് ബാധയുള്ളതായി സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്, ബസ്സുകളിലും ട്രെയിനിലുമായി 40000ത്തിനും 50000 ത്തിനും അടുത്ത് ആളുകളാണ് സംസ്ഥാനത്ത് തിരിച്ചെത്താൻ പോകുന്നത്. സാമൂഹിക വ്യാപന സാധ്യതയുള്ളതിനാൽ ഇത് തടയാൻ കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ബിപ്ലബ് ദേബ് പറഞ്ഞു. സർക്കാർ ഗ്രാമീണ തലത്തിൽ ബോധവത്കരണ, നിരീക്ഷണ സമിതികൾ സ്ഥാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.