മന്‍ കി ബാത്തിന്‍റെ നൂറാം എപ്പിസോഡ്, പ്രധാമന്ത്രിക്ക് ആശംസയുമായി ബില്‍ ഗേറ്റ്സ്
ശുചിത്വം, ആരോഗ്യം, വനിതകളുടെ സാമ്പത്തിക സംവരണം തുടങ്ങിയ ലക്ഷ്യങ്ങള്‍ ഉദ്ദേശിച്ച വിജയം നേടിയെന്നാണ് നൂറാം എപ്പിസോഡിനുള്ള അഭിനന്ദന കുറിപ്പില്‍ ബില്‍ഗേറ്റ്സ് കുറിക്കുന്നത്.
ദില്ലി: ദൈനംദിന ഭരണത്തിന്‍റെ വിഷയങ്ങളിൽ പൗരന്മാരുമായി ഒരു സംവാദം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രധാനമന്ത്രിയുടെ റേഡിയോ സംവാദം മന്‍ കി ബാത്തിന്‍റെ നൂറാം എപ്പിസോഡിന് ആശംസയുമായി മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ ബില്‍ ഗേറ്റ്സ്. ശുചിത്വം, ആരോഗ്യം, വനിതകളുടെ സാമ്പത്തിക സംവരണം തുടങ്ങിയ ലക്ഷ്യങ്ങള്‍ ഉദ്ദേശിച്ച വിജയം നേടിയെന്നാണ് നൂറാം എപ്പിസോഡിനുള്ള അഭിനന്ദന കുറിപ്പില്‍ ബില്‍ഗേറ്റ്സ് കുറിക്കുന്നത്. 2014 ഒക്ടോബർ 3 ലാണ് ഈ പദ്ധതിയിലെ ആദ്യത്തെ പരിപാടി തുടങ്ങിയത്. നേരത്തെ മൻ കി ബാത്ത് നൂറാം എപ്പിസോഡിനുനബന്ധിച്ച് പ്രത്യേക നാണയവും സ്റ്റാംപും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുറത്തിറക്കിയിരുന്നു. നൂറ് രൂപയുടെ നാണയമാണ് പുറത്തിറക്കിയത്.
ബില്‍ ഗേറ്റ്‍സിനെ 'കുക്കിംഗ്' പഠിപ്പിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി; വീഡിയോ
മന്‍ കി ബാത്തില്‍ കേരളം ചര്‍ച്ചയായത് 15 ലേറെ തവണയാണ്. ശബരിമല ക്ഷേത്രത്തിലെ ശുചിത്വ പരിപാലനത്തെ കുറിച്ചും വേമ്പനാട് കായലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കുന്ന എന്‍ എസ് രാജപ്പനേക്കുറിച്ചും ഇടുക്കിയില്‍ ആദിവാസി കുട്ടികള്‍ക്കായി തുറന്ന അക്ഷര ലൈബ്രറിയും കേരളത്തിലെ ആയുര്‍വേദ ചികിത്സയും മന്‍കി ബാത്തിലൂടെ പ്രധാനമന്ത്രി രാജ്യ ശ്രദ്ധയിലെത്തിച്ചു. വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശികമായ വിഷയങ്ങളാണ് മന്‍ കി ബാത്തില്‍ ചര്‍ച്ചയായതില്‍ ഏറിയ പങ്കും.