ബർഖ ദത്തിന്‍റെ മോജോ സ്റ്റോറിക്കെതിരെ സൈബര്‍ ആക്രമണം; 11,000 വീഡിയോകൾ ഡിലീറ്റ് ചെയ്തു

അക്കൌണ്ടിലെ മുഴുവന്‍ വീഡിയോയും ഡിലീറ്റ് ചെയ്തുവെന്നാണ് ബർഖ ദത്ത് ട്വിറ്ററിലൂടെ അറിയിച്ചത്.

Barkha Dutt says Mojo Story hit by cyberattack Barkha Dutt tweet  vvk

ദില്ലി: മാധ്യമപ്രവർത്തക ബർഖ ദത്ത് നടത്തുന്ന ഡിജിറ്റൽ  മാധ്യമസ്ഥാപനം മോജോ സ്റ്റോറിയുടെ യൂട്യൂബ് ചാനലിനെതിരെ സൈബര്‍ ആക്രമണം. അക്കൌണ്ടിലെ മുഴുവന്‍ വീഡിയോയും ഡിലീറ്റ് ചെയ്തുവെന്നാണ് ബർഖ ദത്ത് ട്വിറ്ററിലൂടെ അറിയിച്ചത്.

മോജോ സ്റ്റോറിയുടെ സ്ഥാപകയും എഡിറ്ററുമായ ബർഖ ദത്ത് ഹാക്കര്‍മാര്‍  യൂട്യൂബ് ചാനലിന്‍റെ നിയന്ത്രണം ഏറ്റെടുത്തത് മുതല്‍ ചാനല്‍ മരവിപ്പിക്കാൻ യൂട്യൂബിനോട് പലതവണ അഭ്യര്‍ത്ഥിച്ചെന്നും എന്നാല്‍ അവര്‍ നടപടി എടുത്തില്ലെന്നും, ഇപ്പോള്‍ അക്കൌണ്ടിലെ മുഴുവന്‍ വീഡിയോയും നഷ്ടപ്പെട്ടുവെന്നും ട്വീറ്റില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടത്താം എന്നാണ് യൂട്യൂബ് പറയുന്നത് എന്നും ബര്‍ഖ പറയുന്നു. 

ഇന്ത്യയിലെ കോവിഡ് -19 കാലത്തെ മൂന്ന് വർഷത്തെ റിപ്പോർട്ടേജ് ഉൾപ്പെടെ നാല് വർഷത്തിലേറെയായി മോജോ സ്റ്റോറിയില്‍ വന്ന 11,000 വീഡിയോകൾ ഈ ചാനലില്‍ ഉണ്ടായിരുന്നു. "നാല് വർഷത്തെ രക്തം, അദ്ധ്വാനം, വിയർപ്പ്, കണ്ണീർ... എല്ലാം പോയി. എന്റെ ഹൃദയം തകർന്നിരിക്കുന്നു. എന്റെ ഹൃദയത്തിലൂടെ ആരോ കത്തി ഇറക്കിയതായി എനിക്ക് തോന്നുന്നു, എനിക്ക് ഇപ്പോള്‍ ഇതേ പറയാന്‍ കഴയൂ." - ബർഖ ദത്ത് പറയുന്നു.

അതേ സമയം മോജോയുടെ യൂട്യൂബ് ചാനല്‍ പരിശോധിച്ചാല്‍ ഇതില്‍ കണ്ടന്‍റ് ഒന്നും ഇല്ല എന്നാണ് ഇപ്പോള്‍ കാണിക്കുന്നത്. എന്തായാലും സംഭവത്തില്‍ യൂട്യൂബില്‍ നിന്നും ശക്തമായ നടപടി ആവശ്യപ്പെടുകയാണ്  ബർഖ ദത്തിന്‍റെയും മോജോയുടെയും ഫോളോവേര്‍സ്. 

അമിത് ഷായെ സന്ദര്‍ശിച്ച് ഗുസ്തി താരങ്ങള്‍, പ്രതികരണം നിരാശപ്പെടുത്തിയെന്ന് സാക്ഷി മാലിക്കിന്‍‍റെ ഭര്‍ത്താവ്

ഒഡിഷ ട്രെയിന്‍ ദുരന്തം; വരാനുള്ളത് മണ്‍സൂണ്‍ കാലം... നിസ്സഹായരായി അലിസേട്ടിനെ പോലെ ആയിരങ്ങള്‍

Latest Videos
Follow Us:
Download App:
  • android
  • ios