മണിപ്പൂരിലെ തുംജോയ് ​ഗ്രാമവാസികൾ നിർമ്മിച്ചത് 80 മുളവീടുകൾ; എന്തിനാണെന്നറിയാമോ?

ഈ വീടുകൾ നിർമ്മിക്കുന്നതിനായി സർക്കാരിൽ നിന്നും യാതൊരു വിധ സാമ്പത്തിക സഹായവും ​ഗ്രാമവാസികൾ ചോദിച്ചിട്ടില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. സംസ്ഥാനത്തെ സേനാപതി ജില്ലയിലാണ് തുംജോയ് ​ഗ്രാമം.

bamboo huts in manipur for quarantine centers

ഇംഫാൽ: അന്യസംസ്ഥാനങ്ങളിൽ ജോലി തേടിപ്പോയ ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് ഓരോ ദിവസവും സ്വദേശങ്ങളിലേക്ക് മടങ്ങിയെത്തുന്നത്. നിശ്ചിത ദിവസത്തേയ്ക്ക് ഇവരെ ക്വാറന്റൈൻ ചെയ്യാനാണ് സംസ്ഥാന സർക്കാരുകളുടെ തീരുമാനം. ഈ സാഹചര്യത്തിൽ‌ അന്യസംസ്ഥാനങ്ങളിൽ നിന്ന് തിരികെയെത്തുന്നവരെ ക്വാറന്റൈനിലാക്കാൻ മുളവീടുകൾ തയ്യാറാക്കിയിരിക്കുകയാണ് മണിപ്പൂരിലെ തുംജോയ് ​ഗ്രാമം. എൺപതോളം മുളവീടുകളാണ് ഈ ആവശ്യത്തിനായി നിർമ്മിച്ചിരിക്കുന്നത്. ഈ വീടുകൾ നിർമ്മിക്കുന്നതിനായി സർക്കാരിൽ നിന്നും യാതൊരു വിധ സാമ്പത്തിക സഹായവും ​ഗ്രാമവാസികൾ ചോദിച്ചിട്ടില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. സംസ്ഥാനത്തെ സേനാപതി ജില്ലയിലാണ് തുംജോയ് ​ഗ്രാമം.

മുഖ്യമന്ത്രി എൻ ബിരേൻ സിം​ഗ്, കേന്ദ്രമന്ത്രി ജിതേന്ദ്രസിം​ഗ് എന്നിവർ ​ഗ്രാമീണരുടെ കൂട്ടായ പരിശ്രമത്തെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരുന്നു. ഞാനവരെ സല്യൂട്ട് ചെയ്യുന്നു. തുംജോയ് ​​ഗ്രാമത്തിൽ സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് എത്തുന്നവരെ ക്വാറന്റൈനിൽ പാർപ്പിക്കാൻ 80 കുടിലുകൾ നിർമ്മിച്ചിരിക്കുകയാണ്. ഒരു കിടക്ക, ടോയ്ലെറ്റ്, വൈദ്യുതി എന്നിവയുൾപ്പെടയാണിതിന്റെ സജ്ജീകരണം. ജലവിതരണ സംവിധാനവും ലഭ്യമാണ്. മുഖ്യമന്ത്രി ട്വീറ്റിൽ  കുറിച്ചു. കുടിലുകളുടെ ഫോട്ടോയുൾപ്പെടെയാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ്. അവശ്യസാധനങ്ങളും സമീപത്തുള്ള കുടിലുകളിൽ സംഭരിച്ചിട്ടുണ്ടെന്നും ​ഗ്രാമീണ അധികൃതർ വ്യക്തമാക്കി.

മണിപ്പൂരിൽ മറ്റൊരു ​ഗ്രാമം ക്വാറന്റൈൻ സംവിധാനത്തിന് പിന്തുണ നൽകുന്നത് മറ്റൊരു വിധത്തിലാണ്. ആയിരക്കണക്കിന് ജനങ്ങൾക്കാണ് ഈ ​ഗ്രാമീണർ സൗജന്യമായി പച്ചക്കറികൾ വിതരണം ചെയ്യുന്നത്. മതപരമായ ഭിന്നതകളൊന്നും ഇവരുടെ നന്മകളെ ബാധിക്കുന്നില്ല എന്നതാണ് ശ്രദ്ധേയമെന്ന് അധികൃതർ‌ വിലയിരുത്തുന്നു. കാങ്പോക്പി ജില്ലയിലെ കോൺസാഖുൽ ​ഗ്രാമത്തിലാണ് ഈ സംഭവം. ​ഗോത്രവർ​ഗക്കാർ, അതിഥി തൊഴിലാളികൾ, കൂലിവേലക്കാർ എന്നിവർ താമസിക്കുന്ന ഇടങ്ങളിൽ ഇവർ‌ പച്ചക്കറികൾ സമ്മാനമായി നൽകുന്നു. ആയിരക്കണക്കിന് ആളുകളാണ് ബസുകളിലും ചെറിയ വാഹനങ്ങളിലുമായി മണിപ്പൂരിലേക്ക് തിരിച്ചെത്തുന്നത്. 


 

Latest Videos
Follow Us:
Download App:
  • android
  • ios