Asianet News MalayalamAsianet News Malayalam

ഗണപതിയുടെ മുഖവുമായി സാമ്യം, അസാധാരണ സാദൃശ്യവുമായി കുഞ്ഞ് ജനിച്ചു; ജീവിച്ചിരുന്നത് 20 മിനിറ്റ്

ജനിച്ച് അധികം താമസിക്കാതെ തന്നെ കുഞ്ഞിനെ കാണാനായി ആളുകള്‍ തടിച്ച് കൂടി. മുഖത്തിന് ഗണപതിയുടേത് പോലെയുള്ള സാദൃശ്യമാണ് ഉണ്ടായിരുന്നത്. പ്രസവസമയത്ത് ഒപ്പമുണ്ടായിരുന്ന ആശുപത്രി ജീവനക്കാർ നവജാതശിശുവിന്‍റെ മുഖസാദൃശ്യം കണ്ട് അമ്പരന്നു.

Baby resembling Lord Ganesha born dies 20 min later btb
Author
First Published Aug 2, 2023, 5:43 PM IST | Last Updated Aug 2, 2023, 5:43 PM IST

ജയ്പുര്‍: രാജസ്ഥാനിലെ ദൗസയിലെ ഒരു ആശുപത്രിയിൽ ഗണപതിയുടെ മുഖത്തോട് സാമ്യമുള്ള കുഞ്ഞ് ജനിച്ചു. ജൂലൈ 31 ന് രാത്രി 9.30 നാണ് അൽവാർ ജില്ലയിൽ നിന്നുള്ള ഒരു സ്ത്രീക്ക് ആൺകുഞ്ഞ് പിറന്നത്. ജനിച്ച് അധികം താമസിക്കാതെ തന്നെ കുഞ്ഞിനെ കാണാനായി ആളുകള്‍ തടിച്ച് കൂടി. മുഖത്തിന് ഗണപതിയുടേത് പോലെയുള്ള സാദൃശ്യമാണ് ഉണ്ടായിരുന്നത്. പ്രസവസമയത്ത് ഒപ്പമുണ്ടായിരുന്ന ആശുപത്രി ജീവനക്കാർ നവജാതശിശുവിന്‍റെ മുഖസാദൃശ്യം കണ്ട് അമ്പരന്നു.

എന്നാല്‍, ജനിച്ച്  20 മിനിറ്റിനുള്ളിൽ കുഞ്ഞ് മരണപ്പെട്ടുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ജനിതക വൈകല്യങ്ങൾ കൂടാതെ, ക്രോമസോം തകരാറുകൾ മൂലമാണ് ഇങ്ങനെയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നതെന്ന് ദൗസ ജില്ലാ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ (സിഎംഒ) ഡോ. ശിവറാം മീണ പറഞ്ഞു.

എല്ലാ ഗർഭിണികളും പതിവായി പരിശോധനയ്ക്ക് വിധേയരാകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗർഭിണികളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ വിവിധ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങളിലും അംഗൻവാടികളിലും ഈ സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഗർഭിണികൾ ഈ പദ്ധതികൾ പ്രയോജനപ്പെടുത്തുകയും തങ്ങളുടെ ഗര്‍ഭസ്ഥ ശിശുക്കളുടെയും ആരോഗ്യം ഉറപ്പാക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'സൂര്യഗ്രഹണം ഒരുമിച്ച് കണ്ടു, അവരെല്ലാം ഇന്നും ജീവിച്ചിരിക്കുന്നു'; ശാസ്ത്രത്തോടൊപ്പമെന്ന് ആര്യ രാജേന്ദ്രൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios