എടിഎമ്മിൽ പണം പിൻവലിച്ചു, 2 ദിവസം കഴിഞ്ഞപ്പോൾ കയ്യിൽ മറ്റൊരു എടിഎം, 49200 പോയി, ചതിച്ചത് സഹായത്തിനെത്തിയവവര്‍

രണ്ട് അപരിചിതർ സഹായം വാഗ്ദാനം ചെയ്യുകയും കാർഡ് മാറ്റി പണം പിൻവലിക്കുകയും ചെയ്തു. ഇരയുടെ എടിഎം പാസ്‌വേഡ് ഉപയോഗിക്കാൻ സാധിക്കാതെ വന്നതോടെയാണ്  തട്ടിപ്പ് കണ്ടെത്തിയത്. 

ATM card swapping Senior citizen loses Rs 49k

മംഗളൂരു: എടിഎം മാറ്റി തട്ടിപ്പ് നടത്തി രണ്ടംഗ സംഘം. 71കാരന് നഷ്ടമായത് 49,200 രൂപ.  മംഗളൂരവിലെ ബെൽത്തങ്ങാടി ന്യായ തർപ്പു വില്ലേജിൽ താമസിക്കുന്ന കെഎം അബൂബക്കർ (71) ആണ് തട്ടിപ്പിന് ഇരയായത്.  അബൂബക്കര്‍ പരാതിയിൽ തനിക്ക് ഗെരുകാട്ടെ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും കഴിഞ്ഞ അഞ്ച് വർഷമായി എടിഎം കാർഡ് ഉപയോഗിക്കുന്നുണ്ടെന്നും പറയുന്നു. 

ഒക്‌ടോബർ രണ്ടിന് ബെൽത്തങ്ങാടി താലൂക്കിലെ ഗെരുകാട്ടെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനിടെ രണ്ട് അപരിചിതർ എടിഎം ബൂത്തിൽ കയറിയിരുന്നു. ഇവര്‍ സഹായിക്കാനെന്നോണം കാര്‍ഡ് കൈകാര്യം ചെയ്തു. അബൂബക്കറിനോട് ഹിന്ദിയിലായിരുന്നു ഇവര്‍ സംസാരിച്ചത്. അബൂബക്കർ സഹായം നിരസിച്ചു. പക്ഷേ ആ രുണ്ടുപേര്‍ ബൂത്തിൽ നിന്ന് പുറത്തുപോകാതെ അദ്ദേഹത്തെ നിരീക്ഷിക്കുന്നത് തുടർന്നുവെന്നും പരാതിയിൽ പറയുന്നു.

പിന്നീട് ഒക്ടോബർ നാലിന് അബൂബക്കർ വീണ്ടും പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ എടിഎം കാർഡിൻ്റെ പാസ്‌വേഡ് പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു. ബാങ്കിൽ അന്വേഷിച്ചപ്പോൾ അപരിചിതർ ഇയാളുടെ എടിഎം കാർഡ് മാറ്റി അക്കൗണ്ടിൽ നിന്ന് 49,200 രൂപ പിൻവലിച്ചതായും കണ്ടെത്തി. സംഭവത്തിൽ ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios