Asianet News MalayalamAsianet News Malayalam

ആസ്ത്മ, മാനസികാരോഗ്യം തുടങ്ങിയ അസുഖങ്ങൾക്കുള്ള മരുന്നുകളുടെ വില കൂട്ടി; വിലവർദ്ധന 50 ശതമാനം വരെ

വില വർധിപ്പിക്കാൻ മരുന്ന് നിർമ്മാതാക്കളിൽ നിന്ന് എൻപിപിഎയ്ക്ക് അപേക്ഷകൾ ലഭിച്ചതിനെ തുടർന്നാണ് മരുന്നുകളുടെ വില ഉയർത്താനുള്ള നടപടി സ്വീകരിച്ചത്.

Asthma Glaucoma Thalassemia Tuberculosis Mental Health Disorders Medicines 50 Percentage Price Hike
Author
First Published Oct 15, 2024, 2:57 PM IST | Last Updated Oct 15, 2024, 2:57 PM IST


ദില്ലി: എട്ട് അവശ്യ മരുന്നുകളുടെ വില കൂട്ടാൻ അനുമതി നൽകി നാഷണൽ ഫാർമസ്യൂട്ടിക്കൽസ് പ്രൈസിംഗ് അതോറിറ്റി (എൻപിപിഎ). ആസ്ത്മ, ക്ഷയം മാനസികാരോഗ്യം, ഗ്ലൂക്കോമ ഉൾപ്പെടെയുള്ള അസുഖങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വില കൂട്ടാനാണ് അനുവാദം നൽകിയിരിക്കുന്നത്. ഈ മരുന്നുകളുടെ വില 50 ശതമാനം വരെ ഉയരും. 

വില വർധിപ്പിക്കാൻ മരുന്ന് നിർമ്മാതാക്കളിൽ നിന്ന് എൻപിപിഎയ്ക്ക് അപേക്ഷകൾ ലഭിച്ചതിനെ തുടർന്നാണ് മരുന്നുകളുടെ വില ഉയർത്താനുള്ള നടപടി സ്വീകരിച്ചത്. 50 ശതമാനം വരെ പ്രസ്തുത മരുന്നുകളുടെ വില വർദ്ധിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നേരത്തെ 2019ലുെ 2021ലും സമാനമായ രീതിയിൽ വില വർദ്ധിപ്പിച്ചിരുന്നു.

ബെൻസിൽ പെൻസിലിൻ ഐയു ഇൻജക്ഷൻ, അട്രോപിൻ ഇൻജക്ഷൻ, സ്ട്രെപ്റ്റോമൈസിൻ 750 1000 എംജി, സാൽബുട്ടമോൾ ടാബ്‍ലെറ്റ്, പൈലോകാർപൈൻ, സെഫാഡ്രോക്‌സിൽ ടാബ്‍ലറ്റ് 500 എംജി, ഡെസ്‌ഫെറിയോക്‌സാമൈൻ 500 എംജി, ലിഥിയം ടാബ്‍ലെറ്റ് 300 എംജി എന്നിവയാണ് വില വർദ്ധിക്കുന്ന മരുന്നുകൾ. 
 

'പശുത്തൊഴുത്തിൽ കിടന്നാൽ ക്യാൻസർ മാറും'; ജന്മദിനവും വിവാഹ വാർഷികവും ഗോശാലകളിൽ ആഘോഷിക്കണമെന്നും യുപി മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios