സൈനിക വാഹനം താഴ്‌ചയിലേക്ക് മറിഞ്ഞു; 2 സൈനികർക്ക് വീരമൃത്യു, മൂന്ന് സൈനികർക്ക് പരുക്ക്; അപകടം കശ്മീരിൽ
റോഡിലെ മഞ്ഞിൽ തെന്നി സൈനിക വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് ജമ്മു കശ്മീരിൽ സൈനികർക്ക് ദാരുണാന്ത്യം
ദില്ലി: ജമ്മു കശ്മീരിലെ ബന്ദിപോര ജില്ലയിൽ സൈനിക വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം. രണ്ട് സൈനികർ വീരമൃത്യു വരിച്ചു. മൂന്ന് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റു. ബന്ദിപോര ജില്ലയിലെ വുളാർ വ്യൂ പോയിന്റിന് സമീപമാണ് അപകടം നടന്നത്. റോഡിലെ മഞ്ഞുവീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ടയറുകൾ മഞ്ഞിൽ തെന്നി താഴ്ചയിലേക്ക് മറിഞ്ഞതായാണ് ലഭിക്കുന്ന വിവരം.