കൊവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി തേടുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച സന്ദര്‍ശനം നടത്തിയിരുന്നു.
ദില്ലി: കൊവിഡ് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. രണ്ട് ആഴ്ചക്കുള്ളില്‍ നടപടി പൂര്‍ത്തിയാക്കുമെന്നും സിറം അധികൃതര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദര്‍ പൂനാവാല ഇക്കാര്യം പറഞ്ഞത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രസെനകയുമായി ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. 2021 ജൂലൈയോടുകൂടി 300-400 ദശലക്ഷം ഡോസ് വാക്‌സിന്‍ വേണ്ടി വരുമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച സന്ദര്‍ശനം നടത്തിയിരുന്നു.
രാജ്യത്തെ കൊവിഡ് വാക്‌സിന്‍ ഉല്‍പാദനം പ്രധാനമന്ത്രി മോദി നേരിട്ട് വിലയിരുത്തിയിരുന്നു. വാക്‌സിന്‍ വികസിപ്പിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലെ മരുന്ന് കമ്പനികള്‍ അദ്ദേഹം സന്ദര്‍ശിച്ചു. ഇവന്റ് മാനേജ്‌മെന്റ് ആസൂത്രണം ചെയ്ത നാടകമാണ് മോദിയുടെ മരുന്ന് കമ്പനി സന്ദര്‍ശനമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.