ഹേമാവതി നദിയോ​രത്ത് നിർത്തിയിട്ട കാർ, ന​ദിയിൽ ടെക്കിയുടെ മൃതദേഹം കണ്ടെത്തി, ഭാര്യക്കെതിരെ പരാതിയുമായി കുടുംബം

പ്രമോദിൻ്റെ മൃതദേഹം തിരിച്ചറിയാൻ ഭാര്യ കുഞ്ഞിനും കുടുംബത്തിനുമൊപ്പം എത്തിയതായി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ഭാര്യയെ പ്രമോദിൻ്റെ കുടുംബം ശക്തമായി എതിർക്കുകയും അവരെ സ്ഥലത്ത് നിന്ന് തിരിച്ചയക്കുകയും ചെയ്തു.

Another Bengaluru techie jumps into river over alleged harassment by wife

ബെംഗളൂരു: ബെം​ഗളൂരുവിൽ മറ്റൊരു ടെക്കിയെക്കൂടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഹാസൻ ജില്ലയിലെ നദിയിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ബെംഗളൂരുവിലെ ബെൻസ് കമ്പനിയിലെ ജീവനക്കാരനായ പ്രമോദിനെയാണ് (35) മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ പീഡനത്തെ തുടർന്നാണ് പ്രമോദ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു. ബെംഗളൂരുവിലെ ഇന്ദിരാനഗർ പ്രദേശത്ത് താമസിക്കുന്ന പ്രമോദ് ഡിസംബർ 29 ന് ഫോൺ ഉപേക്ഷിച്ച് വീട്ടിൽ നിന്ന് പോയിരുന്നുവെന്നും പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ആശങ്കയിലായ മാതാപിതാക്കളും വീട്ടുകാരും സുഹൃത്തുക്കളോട് അന്വേഷിച്ച് എല്ലായിടത്തും അന്വേഷിക്കുകയും കെആർ പുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. അതിനിടെ, ഹാസൻ ജില്ലയിലെ ഹേമാവതി നദിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട വാഹനം നാട്ടുകാർ കണ്ടെത്തി. ബാങ്ക് പാസ്ബുക്കുകളിൽ നിന്നും വാഹനത്തിൽ സൂക്ഷിച്ചിരുന്ന രേഖകളിൽ നിന്നും ഫോൺ നമ്പരുകൾ കണ്ടെത്തി പ്രമോദിൻ്റെ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു.  ലോക്കൽ പോലീസുമായി ബന്ധപ്പെടുകയും അഗ്നിശമന സേനയും അത്യാഹിത വിഭാഗവും ഹേമാവതി നദിയിൽ തിരച്ചിൽ നടത്തുകയും ചെയ്തു. ഒടുവിൽ ബുധനാഴ്ച രാവിലെയാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്.

Read More... ആത്മഹത്യ ചെയ്ത ബേക്കറിയുടമയെ ഭീഷണിപ്പെടുത്തുന്ന ഭാര്യയുടെ വീഡിയോ പുറത്ത്; നീതി ആവശ്യപ്പെട്ട് കുടുംബം

ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗോരുഷെട്ടിഹള്ളിക്ക് സമീപം ഹേമാവതി നദിയിൽ ചാടി പ്രമോദ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രമോദിൻ്റെ മൃതദേഹം തിരിച്ചറിയാൻ ഭാര്യ കുഞ്ഞിനും കുടുംബത്തിനുമൊപ്പം എത്തിയതായി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ഭാര്യയെ പ്രമോദിൻ്റെ കുടുംബം ശക്തമായി എതിർക്കുകയും അവരെ സ്ഥലത്ത് നിന്ന് തിരിച്ചയക്കുകയും ചെയ്തു. പൊലീസ് എത്തി പ്രമോദിൻ്റെ ഭാര്യയെയും അമ്മയെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇരുവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. നേരത്തെ ബെംഗളൂരുവിലെ ഒരു ഓട്ടോമൊബൈൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന അതുൽ സുഭാഷ് വിവാഹമോചനത്തിന് മൂന്ന് കോടി രൂപ ആവശ്യപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

Latest Videos
Follow Us:
Download App:
  • android
  • ios