'ഇര ഒരു യുവതിയല്ലേ, എഫ്ഐആറിലെ ഭാഷ ഞെട്ടിക്കുന്നത്'; പെൺകുട്ടിക്ക് 25 ലക്ഷം മാനനഷ്ടം നൽകണമെന്ന് ഹൈക്കോടതി
എഫ്ഐആർ ചോർന്നതിലൂടെ പെൺകുട്ടിക്കുണ്ടായ മാനഹാനിയും മനോവിഷമവും കണക്കിലെടുത്ത് സർക്കാർ 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
ചെന്നൈ: ചെന്നൈ അണ്ണാ സർവകലാശാല ബലാത്സംഗക്കേസിൽ പൊലീസ് എഫ്ഐഐറിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. യുവതിയെ അപമാനിക്കുന്ന തരത്തിലുള്ള എഫ്ഐആറിലെ ഭാഷ ഞെട്ടിക്കുന്നതെന്ന് തുറന്നടിച്ച കോടതി, സിറ്റി പൊലീസ് കമ്മീഷണറേയും സർവകലാശാലയെയും രൂക്ഷമായി വിമർശിച്ചു. കേസ് വനിത ഐപിഎസ്സുകാർ ഉൾപ്പെട്ട പ്രത്യേക സംഘം അന്വേഷിക്കണമെന്നും, എഫ്ഐആർ ചോർന്ന സംഭവത്തിൽ പ്രത്യേകം അന്വേഷണം വേണമെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
അണ്ണാ സർവകലാശാല ക്യാംപാസ്സിനുള്ളിൽ രണ്ടാം വർഷം എഞ്ചിനീയറിംദ് വിദ്യാർത്ഥിനി ബലാത്സഗം ചെയപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ ശനിയാഴ്ചയും സിറ്റിംഗ് നടത്തിയാണ് അവധിക്കാല ബെഞ്ചിന്‍റെ ഉത്തരവ്. പെൺകുട്ടിയെ കുറ്റപ്പെടുത്തുന്ന ഭാഷയിൽ വനിത പൊലീസ് സ്റ്റേഷനിൽ തയാറാക്കിയ എഫ്ഐആർ ഞെട്ടിക്കുന്നതും അപലപനീയവും ആണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എഫ്ഐആർ ചോർന്നതിലൂടെ പെൺകുട്ടിക്കുണ്ടായ മാനഹാനിയും മനോവിഷമവും കണക്കിലെടുത്ത് സർക്കാർ 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
എഫ്ഐആർ ചോരാൻ കാരണക്കാരായ ഉദ്യോഗസ്ഥരിൽ നിന്ന് വേണം ഈ തുക ഈടാക്കാൻ. ക്യാമ്പസിലെ സുരക്ഷാ വീഴ്ചകൾ അക്കമിട്ട് നിരത്തിയ ഡിവിഷൻ ബെഞ്ച്, പെൺകുട്ടിയുടെ പടഠന ചെലവ് സർക്കാർ പൂർണമായി ഏറ്റെടുക്കുകയും കൗൺസിലിംഗ് നൽകുകയും വേണമെന്നും ഉത്തരവിട്ടു. മൂന്ന് മുതിർന്ന വനിത ഐപിസ് ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം സത്യസന്ധമായും നിഷ്പക്ഷമായും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു.
അന്വേഷണ വിവരങ്ങൾ വാർത്തമാസമ്മേളനം നടത്തി വെളിപ്പെടുത്താൻ ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർക്ക് ആഭ്യന്തര സെക്രട്ടറി അനുവാദം നൽകിയിരുന്നോ എന്ന് ചോദിച്ച കോടതി, ചട്ട ലംഘനം ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടി എടുക്കണമെന്നും ഉത്തരവിട്ടു. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനൊപ്പം കേസിലെ പ്രതി നിൽക്കുന്ന ചിത്രം പുറത്തു വന്നത് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയപ്പോൾ, പൊതുപരിപാടിക്കിടെ ചിത്രം എടുക്കുന്നവർ എല്ലാം പരിചയക്കാർ ആകണമെന്നില്ലെന്നും കേസിൽ അത്തരം കാര്യങ്ങൾ പ്രസക്തം അല്ലെന്നും കോടതി മറുപടി നൽകി.
Read More : യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം; ശ്രീലങ്കൻ എയർലൈൻസിന് കണ്ണൂരിൽ എമർജൻസി ലാൻഡിങ്, ആശുപത്രിയിലേക്ക് മാറ്റി