ഉംപുൺ ചുഴലിക്കാറ്റ്; രാജ്യം ദുരിതബാധിതർക്കൊപ്പമെന്ന് പ്രധാനമന്ത്രി

ഉദ്യോ​ഗസ്ഥർ കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ഉള്ള ശ്രങ്ങൾ തുടരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

amphan nation stands with bengal and odisha says pm modi

ദില്ലി: ഉംപുൺ ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ രാജ്യം ഒഡീഷയിലെയും പശ്ചിമബം​ഗാളിലെയും ദുരിതബാധിതർക്കൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഉദ്യോ​ഗസ്ഥർ കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ഉള്ള ശ്രങ്ങൾ തുടരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ ശക്തമായ മഴയിൽ കനത്ത നാശനഷ്ടമാണ് ബം​ഗാളിലുണ്ടായത്. കൊൽക്കത്തയിൽ നാലു മണിക്കൂറോളം അതിശക്തമായി പെയ്ത മഴയിൽ ഇന്നലെ കടുത്ത ദുരിതമാണ് ജനങ്ങൾക്കുണ്ടായത്. കനത്ത മഴയിലും കാറ്റിലും 12 പേർ മരിച്ചതായാണ് റിപ്പോർട്ട്. വൈദ്യുതി ബന്ധം താറുമാറാകുകയും നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തു. 

കൊവിഡ് മൂലമുണ്ടായതിലും വലിയ ദുരന്തമാണ് ഉംപുൺ ബം​ഗാളിൽ വിതച്ചതെന്നാണ് മുഖ്യമന്ത്രി മമതാ ബാനർജി അഭിപ്രായപ്പെട്ടത്. സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ നാശനഷ്ടമുണ്ടായതായും അവർ പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios