കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊവിഡ്, വിവരമറിയിച്ചത് ഷാ തന്നെ, മേദാന്ത മെഡിസിറ്റിയില്‍ ചികിത്സയില്‍

ലക്ഷണങ്ങൾ കണ്ടതോടെയാണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ മേദാന്ത മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Amit Shah test covid positive

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡിന്റെ പ്രാഥമിക ലക്ഷണങ്ങൾ കണ്ടതോടെയാണ് പരിശോധന നടത്തിയത്. പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റി.

മേദാന്ത മെഡിസിറ്റി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അമിത് ഷാ തന്നെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി അടുത്ത ദിവസങ്ങളിൽ സമ്പർക്കത്തിൽ എത്തിയവർ ഉടൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാരിൽ കൊവിഡ് ഏകോപന ചുമതല വഹിച്ചിരുന്നത് അമിത് ഷായാണ്. അതേസമയം തന്റെ ആരോഗ്യനിലയിൽ ഭയപ്പെടേണ്ടതായ ഒന്നുമില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ദില്ലി എംയിസ് ഡയറക്ടറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം മെദാന്ത മെഡിസിറ്റിയിലെത്ത് അമിത് ഷാ യുടെ ആരോഗ്യസ്ഥിതി വിലയിരുത്തും

Latest Videos
Follow Us:
Download App:
  • android
  • ios