ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബിജെപിയിലേക്കോ?; അമിത് ഷായുമായി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി
പഞ്ചാബില്‍ കോണ്‍ഗ്രസിലെ തര്‍ക്കം മൂത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് അമരീന്ദര്‍ സിങ് രാജി വെച്ചത്. പിസിസി പ്രസിഡന്റ് നവജോത് സിങ് സിദ്ദുവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.
ദില്ലി: കോണ്‍ഗ്രസ് നേതാവും പഞ്ചാബ് (Punjab) മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് (Amarinder singh) ബിജെപിയില്‍(BJP) ചേര്‍ന്നേക്കുമെന്ന് സൂചന. ഇന്ന് ദില്ലിയിലെത്തിയ അമരീന്ദര്‍ സിങ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി (Amit shah) അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തുകയാണ്. കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം തീരുമാനം പ്രഖ്യാപിക്കുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബില്‍ കോണ്‍ഗ്രസിലെ (Congress) തര്‍ക്കം മൂത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് അമരീന്ദര്‍ സിങ് രാജി വെച്ചത്.
പിസിസി പ്രസിഡന്റ് നവജോത് സിങ് സിദ്ദുവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. കേന്ദ്ര നേതൃത്വം സിദ്ദുവിനൊപ്പം നിന്നതോടെ അമരീന്ദര്‍ രാജിവെച്ചു. പിന്നീട് സിദ്ദുവും പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു. അടുത്ത വര്‍ഷമാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. പഞ്ചാബില്‍ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധി നേരിടുകയാണ്. അതിനിടെ അമരീന്ദര്‍ സിങ് പാര്‍ട്ടി വിടുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും. പഞ്ചാബിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളാണ് അമരീന്ദര്‍ സിങ്. രാജിവെച്ചതിന് പിന്നാലെ താന്‍ പാര്‍ട്ടിവിടുമെന്ന സൂചനയും അമരീന്ദര്‍ നല്‍കിയിരുന്നു.
ഗോവയിലും കോണ്‍ഗ്രസിന് തിരിച്ചടി; മുന്‍മുഖ്യമന്ത്രി തൃണമൂലില്‍
സിദ്ദു മുഖ്യമന്ത്രിയാകുന്നതിനെയും അദ്ദേഹം എതിര്‍ത്തു. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനെതിരെ അമരീന്ദര്‍ സിങ് പരസ്യമായി രംഗത്തെത്തി. അടുത്ത വര്‍ഷമാണ് പഞ്ചാബില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. തന്റെ താല്‍പര്യങ്ങള്‍ മന്ത്രിസഭയില്‍ നടക്കാത്തതിനെ തുടര്‍ന്നാണ് സിദ്ദു രാജിവെച്ചതെന്നും അഭ്യൂഹമുയര്‍ന്നു.