കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് യാചകന്‍ നല്‍കിയ തുക കണ്ട് അമ്പരന്ന് അധികൃതര്‍

ചൊവ്വാഴ്ചയാണ് സംസ്ഥാന കൊവിഡ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കണമെന്ന ആവശ്യവുമായി പൂല്‍പാണ്ഡ്യന്‍ മധുര കളക്ട്രേറ്റിലെത്തിയത്. ഇതേ കാര്യത്തിനായി മെയ് മാസം 10000 രൂപ ഇയാള്‍ നല്‍കിയിരുന്നു. 

alm seeker donate 90000 rupees for covid relief fund in madurai

മധുര: രാജ്യം കൊവിഡ് മഹാമാരിയെ നേരിടുമ്പോള്‍ പ്രതിരേധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് യാചകന്‍റെ നടപടി.  കൊവിഡ് 19 രൂക്ഷമായ ബാധിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നായ തമിഴ്നാട്ടിലെ മധുരയിലാണ് യാചകന്‍റെ മാതൃകാപരമായ സമീപനം. മധുരയിലും സമീപ പ്രദേശങ്ങളിലും യാചകനായ വയോധികന്‍ കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത് 90000 രൂപ.

ചൊവ്വാഴ്ചയാണ് സംസ്ഥാന കൊവിഡ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കണമെന്ന ആവശ്യവുമായി പൂല്‍പാണ്ഡ്യന്‍ മധുര കളക്ട്രേറ്റിലെത്തിയത്. ഇതേ കാര്യത്തിനായി മെയ് മാസം 10000 രൂപ ഇയാള്‍ നല്‍കിയിരുന്നു. സംസ്ഥാനത്തിന് തന്നാല്‍ കഴിയുന്ന സഹായം നല്‍കാന്‍ മുന്നോട്ട് വന്ന പൂല്‍പാണ്ഡ്യന് സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന അഭിനന്ദനം നല്‍കിയാണ് മധുര കളക്ടര്‍ മടക്കിയത്.

ഇതിന് മുന്‍പും യാചിച്ച് കിട്ടിയ പണം വിദ്യാര്‍ഥികള്‍ക്ക് പഠന സഹായമായി നല്‍കിയിട്ടുള്ള വ്യക്തിയാണ് പൂല്‍പാണ്ഡ്യന്‍. കൊറോണ വൈറസ് മഹാമാരി വളരെ വലുതാണെന്നാണ് ഇദ്ദേഹം നിരീക്ഷിക്കുന്നത്. സര്‍ക്കാരുകളുടെ നിര്‍ദ്ദേശം പാലിക്കുമെന്നും ഇദ്ദേഹം പ്രതികരിക്കുന്നു. 54122 കൊവിഡ് കേസുകളാണ് ഇതിനോടകം തമിഴ്നാട്ടില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. 5886 പേര്‍ക്കാണ് മഹാമാരിയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതിനോടകം ജീവന്‍ നഷ്ടമായിട്ടുള്ളത്. 

Latest Videos
Follow Us:
Download App:
  • android
  • ios