വിമാന യാത്രികരേ നിങ്ങൾ കാത്തിരുന്ന തീരുമാനം എത്തി, നടപ്പാക്കുന്നത് എയർ ഇന്ത്യ, ആകാശത്തും ഇനി ഇന്റർനെറ്റ്!

ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇപ്പോൾ ആധുനിക യാത്രയുടെ അവിഭാജ്യ ഘടകമാണെന്നും എയർ ഇന്ത്യയുടെ ചീഫ് കസ്റ്റമർ എക്സ്പീരിയൻസ് ഓഫീസർ രാജേഷ് ദോഗ്ര പറഞ്ഞു.

Air India launches Wi-Fi service on select domestic flights

ദില്ലി: വിമാന യാത്രക്കാർക്ക് സന്തോഷമാകുന്ന തീരുമാനവുമായി എയർ ഇന്ത്യ. ആഭ്യന്തര റൂട്ടുകളിൽ ഇൻ-ഫ്ലൈറ്റ് വൈ-ഫൈ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യ വിമാനക്കമ്പനിയായി എയർ ഇന്ത്യ. 2025 ജനുവരി 1 മുതൽ, തെരഞ്ഞെടുത്ത എയർ ഇന്ത്യ വിമാനങ്ങളിൽ യാത്രക്കാർക്ക് അവരുടെ യാത്രക്കിടയിൽ സൗജന്യ ഇൻ്റർനെറ്റ് ആസ്വദിക്കാനാകും. എയർ ബസ് എ 350, ബോയിങ് 787-9, എയർബസ് A321neo വിമാനങ്ങളിലെ യാത്രക്കാർക്കാണ് സൗജന്യ ഇൻ്റർനെറ്റ് ആക്‌സസ് ആസ്വദിക്കാനാകുക. ബ്രൗസ് ചെയ്യാനും സോഷ്യൽ മീഡിയ ഉപയോഗിക്കാനും കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ചാറ്റ് ചെയ്യാനും സാധിക്കും.

Read More... പൂസായാൽ പിന്നെന്ത് പോലീസ്? വാഹനത്തിന്‍റെ ഗ്ലാസ് തകർത്ത് അതിലൂടെ തലയിട്ട് അസഭ്യം വിളിച്ച് യുവാവ്; വീഡിയോ വൈറൽ

ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇപ്പോൾ ആധുനിക യാത്രയുടെ അവിഭാജ്യ ഘടകമാണെന്നും എയർ ഇന്ത്യയുടെ ചീഫ് കസ്റ്റമർ എക്സ്പീരിയൻസ് ഓഫീസർ രാജേഷ് ദോഗ്ര പറഞ്ഞു. ഐഒഎസ്, ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, സ്‌മാർട്ട്‌ഫോണുകൾ എന്നിവയിൽ വൈഫൈ സേവനം ലഭിക്കും. യാത്രക്കാർക്ക് ഒരേസമയം ഒന്നിലധികം ഉപകരണങ്ങൾ ബന്ധിപ്പിക്കാൻ കഴിയും. ന്യൂയോർക്ക്, ലണ്ടൻ, പാരീസ്, സിംഗപ്പൂർ തുടങ്ങിയ അന്താരാഷ്‌ട്ര റൂട്ടുകളിലെ വിജയകരമായ പൈലറ്റ് പ്രോഗ്രാമിനെ തുടർന്നാണ് ആഭ്യന്തര യാത്രയിലും നെറ്റ് നൽകാൻ തീരുമാനമായത്. 

Asianet News Live

 

Latest Videos
Follow Us:
Download App:
  • android
  • ios