Asianet News MalayalamAsianet News Malayalam

തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊല, ഗുണ്ടാനേതാവിനെ ആന്ധ്രയിൽ നിന്ന് കൊണ്ടുവരും വഴി വെടിവെച്ചുകൊന്നു

കോളിളക്കം ഉണ്ടാക്കിയ ആംസ്ട്രോങ് കൊലക്കേസ് അടക്കം 33 ക്രിമിനൽ കേസുകളിൽ പ്രതിയായ രാജയെ ഇന്നലെ ആന്ധ്രയിൽ വച്ച് അറസ്റ്റുചെയ്തെങ്കിലും പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല

again police encounter killing in tamil nadu
Author
First Published Sep 23, 2024, 12:21 PM IST | Last Updated Sep 23, 2024, 12:21 PM IST

ചെന്നൈ: ചെന്നൈയിൽ വീണ്ടും ഏറ്റുമുട്ടൽ കൊല. കുപ്രസിദ്ധ ഗുണ്ടാനേതാവ് സീസിംഗ് രാജയെ പൊലീസ് വെടിവച്ച് കൊന്നു. ആന്ധ്രയിൽ നിന്ന് അറസ്റ്റുചെയ്ത് കൊണ്ടുവരും വഴിയാണ് കൊലപാതകം. കോളിളക്കം ഉണ്ടാക്കിയ ആംസ്ട്രോങ് കൊലക്കേസ് അടക്കം 33 ക്രിമിനൽ കേസുകളിൽ പ്രതിയായ രാജയെ ഇന്നലെ ആന്ധ്രയിൽ വച്ച് അറസ്റ്റുചെയ്തെങ്കിലും പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല. രാജയുടെ ജീവൻ അപടകത്തിലെന്ന ഭാര്യയുടെ വീഡിയോ തമിഴ് ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നതിനിടെയാണ് പൊലീസ് തന്നെ ശിക്ഷ നടപ്പാക്കിയ വിവരം പുറത്തുവരുന്നത്. 

ചെന്നൈയിലേക്ക് കൊണ്ടുവരും വഴി രാജ ആയുധങ്ങൾ ഒളിപ്പിച്ചിരുന്ന കനാലിന് അടുത്ത് എത്തിച്ചെന്നും അപ്പോൾ തങ്ങളുടെ വാഹനം ലക്ഷ്യമിട്ട് ബുള്ളറ്റുകൾ എത്തിയെന്നുമാണ് പൊലീസ് ഭാഷ്യം. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച രാജയ്ക്ക് നേരേ എസ്ഐക്ക് വെടിവയ്ക്കേണ്ടിവന്നുവെന്നുമാണ്  വിശദീകരണം. ആശുപത്രിയിലെത്തിക്കും മുൻപേ
മരണം സംഭവിച്ചിരുന്നു.  

'ആറ്റുകാല്‍ പൊങ്കാല കലക്കി തിരുവനന്തപുരം നഗരസഭ ബിജെപിക്ക് കൊടുക്കുമോ'; പിണറായിയോട് കെ. മുരളീധരന്‍റെ ചോദ്യം

 

 

 


 

Latest Videos
Follow Us:
Download App:
  • android
  • ios