തുടരെ ബോംബ് ഭീഷണി സന്ദേശം; ദില്ലിയില്‍ നിരവധി ആശുപത്രികള്‍ക്കും സന്ദേശം

തുടരെത്തുടരെയുണ്ടാകുന്ന ബോംബ് ഭീഷണി വെറുതെയല്ലെന്നും, എന്താണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തേണ്ടതുണ്ടെന്നുമാണ് ജനങ്ങളാവശ്യപ്പെടുന്നത്. ജനങ്ങളുടെ സ്വൈര്യജീവിതത്തെ ഇത് ബാധിക്കുന്നുമുണ്ട്

again bomb threat message to delhi hospitals

ദില്ലി: വീണ്ടും ബോംബ് ഭീഷണി സന്ദേശത്തില്‍ ആശങ്കയിലായി ദില്ലി. ദിവസങ്ങളായി തുടരുന്ന ബോംബ് ഭീഷണി വലിയ തോതിലുള്ള ആശങ്കയാണ് ജനങ്ങള്‍ക്കിടയിലും സൃഷ്ടിക്കുന്നത്.

ഇക്കുറി നിരവധി ആശുപത്രികള്‍ക്ക് ഇ-മെയിലായി ബോംബ് ഭീഷണി സന്ദേശമെത്തിയിട്ടുണ്ട്.സന്ദേശം ലഭിച്ച ആശുപത്രികളിലെല്ലാം ശക്തമായ പരിശോധന നടക്കുകയാണ്. ദീപ് ചന്ദ് ബന്ധു, ജിടിബി, ദാദാ ദേവ്, ഹേഡ്ഗേവാർ ഉൾപ്പടെയുള്ള ആശുപത്രികൾക്കാണ് ഭീഷണി സന്ദേശം എത്തിയത്. 

ഇക്കഴിഞ്ഞ ഒന്നിന് ഇത്തരത്തില്‍ ദില്ലിയിലെ സ്വകാര്യ സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി വന്നത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. രാജ്യതലസ്ഥാനത്തെ നൂറിലേറെ സ്കൂളുകള്‍ക്ക് നേരെയായിരുന്നു ഭീഷണി. എന്നാല്‍ സന്ദേശം വ്യാജമായിരുന്നു എന്ന് പിന്നീട് കണ്ടെത്തി. 

ഇതിന് ശേഷം ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും ബോംബ് ഭീഷണി സന്ദേശം വന്നു. ഇവിടെയും സ്കൂളുകള്‍ക്ക് നേരെയാണ് ഭീഷണി വന്നത്. ഇതിന് ശേഷം വീണ്ടും ദില്ലിയില്‍ ഭീഷണി വന്നു. ഇക്കുറി വിമാനത്താവളവും ഭീഷണി നേരിട്ടു.

തുടരെത്തുടരെയുണ്ടാകുന്ന ബോംബ് ഭീഷണി വെറുതെയല്ലെന്നും, എന്താണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തേണ്ടതുണ്ടെന്നുമാണ് ജനങ്ങളാവശ്യപ്പെടുന്നത്. ജനങ്ങളുടെ സ്വൈര്യജീവിതത്തെ ഇത് ബാധിക്കുന്നുമുണ്ട്.

Also Read:- യുപിയില്‍ അഖിലേഷ് യാദവിന് നേര്‍ക്ക് ചെരുപ്പേറുണ്ടായോ? എന്താണ് വൈറല്‍ വീഡിയോയുടെ സത്യം- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios