യഥാർത്ഥ കൊവിഡ് മരണ നിരക്ക് ആരോ​ഗ്യമന്ത്രാലയം പുറത്തു വിടുന്നത് തന്നെ; വിശദീകരണവുമായി കേന്ദ്രസർക്കാർ

 രാജ്യത്തെ യഥാർത്ഥ കൊവിഡ് മരണ കണക്ക് ഇപ്പോൾ ഉള്ളതിനേക്കാൾ ഏഴിരട്ടി ആണ് എന്ന അന്താരാഷ്ട്ര പ്രസിദ്ധീകരണം പുറത്തു വിട്ട വാർത്ത അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

actual covid mortality rate is the same as that released by the ministry of health central government with explanation

ദില്ലി: രാജ്യത്തെ യഥാർത്ഥ കൊവിഡ് മരണ നിരക്ക് ആരോ​ഗ്യമന്ത്രാലയം പുറത്തു വിടുന്നതിനേക്കാൾ കൂടുതലാണ്‌ എന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രസർക്കാർ. രാജ്യത്തെ യഥാർത്ഥ കൊവിഡ് മരണ കണക്ക് ഇപ്പോൾ ഉള്ളതിനേക്കാൾ ഏഴിരട്ടി ആണ് എന്ന അന്താരാഷ്ട്ര പ്രസിദ്ധീകരണം പുറത്തു വിട്ട വാർത്ത അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

കൊവിഡ് മരണം റിപ്പോർട്ട് ചെയാനുള്ള ഐ സി എം അറിന്റെ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ആണ് രാജ്യത്ത് മരണം രേഖപ്പെടുത്തുന്നത്‌. റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടങ്ങളോട് മരണ കണക്കുകൾ കൃത്യമായി പരിശോധിക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. മരണസംഖ്യ തീരെ കുറഞ്ഞ പ്രദേശങ്ങളിലെ കണക്ക് പുനപരിശോധിക്കാനും നിർദേശിച്ചിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

Latest Videos
Follow Us:
Download App:
  • android
  • ios