പെൺവാണിഭക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രവാസിയില്‍ നിന്ന് രണ്ടരക്കോടി തട്ടാൻ ശ്രമം

പ്രവാസി വ്യവസായിയെ ഫോണിൽ വിളിച്ചായിരുന്നു ഭീഷണി. അതിജീവിതയെ കൊണ്ട് മൊഴി നൽകിപ്പിച്ച് പറവൂർ പെൺവാണിഭ കേസിൽ പെടുത്തും എന്നായിരുന്നു ഭീഷണി

activist threatened expat to trap in rape case and tried to get more than 2crore rupees

എറണാകുളം: പറവൂർ പെൺവാണിഭ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ടരക്കോടി രൂപ പ്രവാസി വ്യവസായിയിൽ നിന്ന് തട്ടിയെടുക്കാൻ ശ്രമിച്ച വിവരാവകാശ പ്രവർത്തകൻ അറസ്റ്റിൽ. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ ബോസ്കോ കളമശേരിയാണ് തൃശൂരിൽ അറസ്റ്റിലായത്. 

പ്രവാസി വ്യവസായിയെ ഫോണിൽ വിളിച്ചായിരുന്നു ഭീഷണി. അതിജീവിതയെ കൊണ്ട് മൊഴി നൽകിപ്പിച്ച് പറവൂർ പെൺവാണിഭ കേസിൽ പെടുത്തും എന്നായിരുന്നു ഭീഷണി.

പണം ആവശ്യപ്പെടുന്നത് ഉൾപ്പെടെയുള്ള ഓഡിയോ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസില്‍ ഇയാളുടെ കൂട്ടാളികളായ അഞ്ച് പേർക്കായി പൊലീസ് അന്വേഷണം തുടങ്ങി.

Also Read:- ഹരിപ്പാട് താലൂക്ക് ആശുപത്രി പരിസരത്ത് മൂർഖൻ പാമ്പ്, പിടികൂടി വനംവകുപ്പിനെ ഏൽപ്പിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios