കിട്ടിയോ? ഇല്ല, ചോദിച്ചുവാങ്ങിച്ചു! ചതിച്ചത് ഹെൽമെറ്റ് മാത്രമല്ല കയ്യിലിരിപ്പും, ബൈക്ക് സ്റ്റേഷനിൽ, പിഴയും

23കാരനായ സുജിത് ആണ് പൊലീസിന്റെ പിടിയിൽ ആയത്. ഇയാളുടെ ബൈക്കും പിടിച്ചെടുത്തു

Action against young man who ride on bike with strange helmet ppp

ചെന്നൈ: തമിഴ്നാട് തെങ്കാശിയിൽ, വിചിത്ര ഹെൽമെറ്റുമായി ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെതിരെ നടപടിയുമായി പൊലീസ്. 23കാരനായ സുജിത് ആണ് പൊലീസിന്റെ പിടിയിൽ ആയത്. ഇയാളുടെ ബൈക്കും പിടിച്ചെടുത്തു. കുറ്റാലം ബസ് സ്റ്റാൻഡ് പരിസരത്താണ് ബണ്ണി ഹെൽമെറ്റ്‌ ധരിച്ച്,  സാഹസികമായി ബൈക്ക് ഒടിച്ച് പരിഭ്രാന്തി പരത്തിയത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ മോട്ടോർ വാഹന നിയമപ്രകാരം കേസെടുത്തു. 10,000 രൂപ പിഴ ചുമത്തി വിട്ടയാക്കാനാണ് നിലവിലെ തീരുമാനം.

അതേസമയം, ദീപാവലി ദിനത്തിൽ നാടിനെ നടുക്കി ബൈക്കിൽ യുവാക്കളുടെ അഭ്യാസപ്രകടനം നടത്തിയ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് യുവാക്കളുടെ സംഘം റോഡിൽ ബൈക്കുമായി ഞെട്ടിക്കുന്ന അഭ്യാസ പ്രകടനം നടത്തിയത്. ചീറിപ്പായുന്ന ബൈക്കിലിരുന്ന് പടക്കം പൊട്ടിക്കലും റോക്കറ്റ് വിടലും മാലപ്പടക്കം കത്തിക്കലുമൊക്കെയായി ഭീകരാന്തരീക്ഷമാണ് ഇവർ ഉണ്ടാക്കിയത്. 

സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതോടെ യുവാക്കളുടെ സംഘത്തിന് മുട്ടൻ പണിയുമായി. റോഡിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കളുടെ സംഘത്തിനെതിരെ കേസെടുത്ത പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 10 യുവാക്കളെയാണ് അറസ്റ്റ് ചെയ്തതത് പൊലീസ് വ്യക്തമാക്കി. അതിനിടെ ദില്ലിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കത്തിച്ച് വച്ച പടക്കവുമായി ഓടുന്ന കാറിന്‍റെ വീഡിയോ പുറത്തുവന്നു എന്നതായിരുന്നു.

നാടിനെ നടുക്കിയ യുവാക്കൾക്ക് 'പണി'! ബൈക്കിൽ ചീറിപ്പാഞ്ഞ് റോക്കറ്റ്, മാലപ്പടക്കം, അമിട്ട് പൊട്ടിക്കലും; വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios