ഉന്നതവിദ്യാഭ്യാസം മാറ്റിമറിക്കുന്ന 'ആചാര്യ' മോഡൽ

അക്കാദമിക് ലോകവും തൊഴിൽ മേഖലയും തമ്മിലുള്ള വിടവ് നികത്തുകയാണ് ആചാര്യ. മാറുന്ന ലോകത്തിനായി നാളത്തെ നേതാക്കന്മാരെ രൂപപ്പെടുത്തുകയാണ് ഇവിടെ.

acharya college bangalore admissions

വിദ്യാർത്ഥികളുടെ വളർച്ചയിൽ പ്രധാനപ്പെട്ട നിമിഷമാണ് സ്കൂളിൽ നിന്ന് കോളേജിലേക്കുള്ള മാറ്റം. ഉന്നതവിദ്യാഭ്യാസം എപ്പോഴും നിരവധി പാതകളുടെ സം​ഗമമാണ്, അതുകൊണ്ടു തന്നെ നല്ല കോളേജ് എങ്ങനെ തെരഞ്ഞെടുക്കും എന്നത് ആശയക്കുഴപ്പമുണ്ടാക്കും. ഇവിടെയാണ് ആചാര്യയുടെ പ്രസക്തി. ഭാവിയുടെ ചലഞ്ചുകൾക്ക് കുട്ടികളെ ഒരുക്കാൻ ബൃഹത്തായ ഒരു വിദ്യാഭ്യാസ മാതൃക സൃഷ്ടിക്കുകയാണ് ആചാര്യ. നിരവധി ചോയ്സുകളുള്ള സാഹചര്യത്തിൽ ഉന്നതവിദ്യാഭ്യാസത്തിന് ഏറ്റവും മികച്ച സ്ഥാപനമാണ് ബെം​ഗളൂരുവിലെ ആചാര്യ.

അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ഏതാണ്ട് 36,000 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഇത് വിദ്യാഭ്യാസത്തിനുള്ള സാധ്യതകൾ വിപുലപ്പെടുത്തുന്നതിനൊപ്പം കുട്ടികളെ കുഴപ്പത്തിലാക്കുകയും ചെയ്യും. സാമ്പ്രദായികമായ രീതികൾ പൊളിച്ച് തൊഴിൽ മേഖലയ്ക്കും ഉന്നത ​ഗുണനിലവാരമുള്ള അക്കാദമിക് ലോകത്തിനുമായി വിദ്യാർത്ഥികളെ ഒരുക്കുകയാണ് ആചാര്യ ചെയ്യുന്നത്.


 
1. സെർട്ടിഫൈഡ് എൻറിച്മെന്റ് പ്രോ​ഗ്രാമുകൾ

വാല്യൂ ആഡഡ് സർട്ടിഫിക്കേഷൻ കോഴ്സുകൾക്ക് ഇൻഡസ്ട്രിയിലെ പ്രമുഖ സ്ഥാപനങ്ങളുമായി ആചാര്യ പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. ​ഗൂ​ഗിൾ, സീമൺസ്, എൽ ആൻഡ് ടി, മൈക്രോസോഫ്റ്റ്, ഐബിഎം, ​ഗ്രാൻഡ് തോൺടൺ, എഡബ്ല്യുഎസ് തുടങ്ങിയവർ സഹകരിക്കുന്നു. സർട്ടിഫിക്കറ്റ് എന്റിച്ച്മെന്റ് പ്രോ​ഗ്രാമുകളിലൂടെ വിദ്യാർത്ഥികളുടെ അക്കാദമിക് വിജ്ഞാനം പ്രാക്റ്റിക്കൽ, ഇൻഡസ്ട്രി ലെവൽ സ്കില്ലുകളുമായും ചേരുകയാണ്. വമ്പൻ കമ്പനികളുടെ സർട്ടിഫിക്കേഷനുകൾ നേടുന്നതോടെ തൊഴിൽ വിപണിയിൽ വിദ്യാർത്ഥികൾക്ക് ശ്രദ്ധിക്കപ്പെടാനാകുന്നു. തൊഴിൽ നേടാനും ഇത് വളരെ ഉപകാരപ്രദമാണ്.

2. ഇന്റേൺഷിപ്, ജോബ് പ്ലേസ്മെന്റ്

മുൻനിര കോർപ്പറേറ്റ് കമ്പനികളുമായി ചേർന്ന് വിദ്യാർത്ഥികൾക്ക് അവർ തെരഞ്ഞെടുക്കുന്ന മേഖലയിൽ റിയൽ-വേൾഡ് എക്സ്പീരിയൻസ് നേടാം. ഓരോ വർഷവും 550-ൽ അധികം കോർപ്പറേറ്റ് കമ്പനികളാണ് ആചാര്യ ക്യാംപസുകളിൽ എത്തുന്നത്. പ്ലേസ്മെന്റ് അസിസ്റ്റൻസ് പ്രോ​ഗ്രാമിലൂടെ ഉയർന്ന കരിയറും അവർക്ക് സ്വപ്നം കാണാം.

3. ലാപ്ടോപ് ഇൻക്ലൂസിവ് എജ്യുക്കേഷൻ

സാങ്കേതികവിദ്യ, വിദ്യാഭ്യാസത്തിന് വഹിക്കുന്ന പങ്ക് പരി​ഗണിച്ച് ഉയർന്ന കൺഫി​ഗരേഷനിലുള്ള ലാപ്ടോപ്പുകൾ വിദ്യാർത്ഥികൾക്ക് ആചാര്യ നൽകുന്നുണ്ട്. കോഴ്സിന് അനുസരിച്ചുള്ള ഡിവൈസുകൾ അവർക്ക് ലഭിക്കും. ലൈസൻസ്ഡ് സോഫ്റ്റ് വെയർ, വൈഫൈ തുടങ്ങിയവും കുട്ടികൾക്ക് ലഭിക്കും. 

4. Coursera ആക്സസ് ചെയ്യാം അൺലിമിറ്റഡ് ആയി

Coursera പ്ലാറ്റ്ഫോം അൺലിമിറ്റഡായി ആക്സസ് ചെയ്യാം. ഏതാണ്ട് 11000+ ഓൺലൈൻ കോഴ്സുകൾ, സെർട്ടിഫിക്കേഷനുകൾ, ലേണിങ് റിസോഴ്സുകൾ എന്നിവ ഇതിലൂടെ വിദ്യാർത്ഥികൾക്ക് നേടാനാകും. 

5. അക്കാദമിക് പിന്തുണയ്ക്കും അപ്പുറം

അക്കാദമിക് രം​ഗങ്ങളിൽ മാത്രമല്ല ആചാര്യ കുട്ടികളെ സഹായിക്കുന്നത്. 120 ഏക്കറിൽ പരന്നുകിടക്കുന്ന അത്യാധുനിക ക്യാംപസിൽ ഉന്നത നിലവാരമുള്ള ലാബുകൾ ഉണ്ട്. കായിക അടിസ്ഥാന സൗകര്യങ്ങൾ, മിടുക്കരായ വിദ്യാർത്ഥികളുടെ സമ്മേളനം എന്നിവ പ്രത്യേകതയാണ്. 10,000 പേർക്ക് ഇരിക്കാനാകുന്ന സ്റ്റേഡിയം, 20-ൽ അധികം സ്പോർട്സ് ഇനങ്ങളിൽ പരിശീലനം, 10-ൽ അധികം ക്ലബ്ബുകൾ എന്നിവ ആചാര്യയിലുണ്ട്. എൻ.സി.സി വളരെ സജീവമാണ്. റിപ്പബ്ലിക് ദിന പരേഡുകളിൽ വരെ കുട്ടികൾ ഭാ​ഗമാകുന്നു. കുട്ടികളുടെ മൊത്തത്തിലുള്ള വളർച്ചയിൽ കോളേജ് ചെലുത്തുന്ന സ്വാധീനത്തിന് തെളിവാണ് ആചാര്യ ഹബ്ബ എന്ന ബെം​ഗലൂരുവിലെ ഏറ്റവും വലിയ ഇന്റർ കോളേജ് ഫെസ്റ്റിവൽ. 12,000-ൽ അധികം വിദ്യാർത്ഥികൾ ലോകത്തിലെ 75 രാജ്യങ്ങളിൽ നിന്നും ആചാര്യയുടെ ഭാ​ഗമാകുന്നു. 1000-ൽ അധികം അധ്യാപകരാണ് വിദ്യാർത്ഥികളെ നയിക്കുന്നത്.

രണ്ടാം വീട്

ആചാര്യ ഹോസ്റ്റൽ ഉന്നത നിലവാരത്തിലാണ് പ്രവർത്തിക്കുന്നത്. കിച്ചൺ, ബാക്കപ്പ് പവർ, പ്യൂരിഫൈഡ് വാട്ടർ, വൈഫൈ, സെക്യൂരിറ്റി, ക്യാംപസ് മെഡിക്കൽ സപ്പോർട്ട് തുടങ്ങിയ സൗകര്യങ്ങൾ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കുന്നു.

അതായത് ആചാര്യ വെറുമൊരു വിദ്യാഭ്യാസ സ്ഥാപനമല്ല, വിദ്യാർത്ഥികളെ അക്കാദമിക്കും പ്രൊഫഷണലും വ്യക്തിപരവുമായി വളരാൻ സഹായിക്കുന്ന അന്തരീക്ഷമാണ്. പുത്തൻ പ്രോ​ഗ്രാമുകളും ഇൻഡസ്ട്രി പങ്കാളിത്തവും വിദ്യാർത്ഥികളിൽ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളും ഭാവിയെ നേരിടാൻ സജ്ജരായ വിദ്യാർത്ഥികളെ സൃഷ്ടിക്കാൻ ആചാര്യയെ സഹായിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം - +91 740-6644-449

Latest Videos
Follow Us:
Download App:
  • android
  • ios