വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് ​ഗോൾഡൻ അവറിൽ പണരഹിത ചികിത്സയ്ക്ക് പദ്ധതി വേണം: സുപ്രീം കോടതി

പരിക്കേറ്റതിന്  തൊട്ടുപിന്നാലെയുള്ള സമയത്ത് ചികിത്സാ നിഷേധം അനുവദിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

accident victims need cashless treatment scheme during golden hour Supreme Court

ദില്ലി: വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് ​ഗോൾഡൻ അവറിൽ പണരഹിത ചികിത്സയ്ക്ക് പദ്ധതി വേണമെന്ന സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. പരിക്കേറ്റതിന്  തൊട്ടുപിന്നാലെയുള്ള സമയത്ത് ചികിത്സാ നിഷേധം അനുവദിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിനോടാണ് സുപ്രീം കോടതി നിർദേശം നൽകിയിരിക്കുന്നത്. മാർച്ച് പതിനാലിനകം വിജ്ഞാപനം ഇറക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios