ഗർഭിണിയായി, വിവാഹം കഴിക്കില്ലെന്ന് പങ്കാളി; ഗർഭഛിദ്രം തേടി ദില്ലി ഹൈക്കോടതിയെ സമീപിച്ച യുവതിക്ക് നിരാശ
ഇന്നലെയായിരുന്നു കേസിൽ ദില്ലി ഹൈക്കോടതി വാദം കേട്ടത്. ഇതിന് ശേഷം വിധി പറയാനായി കേസ് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു
ദില്ലി: വിവാഹം കഴിക്കാതെ പങ്കാളികൾക്കിടയിലെ ബന്ധത്തിൽ ഗർഭധാരണം നടന്നാൽ ഗർഭഛിദ്രത്തിന് നിലവിലെ നിയമം അനുസരിച്ച് അനുമതി നൽകാനാവില്ലെന്ന് ദില്ലി ഹൈക്കോടതിയുടെ ഉത്തരവ്. 2021ലെ മെഡിക്കൽ ടേർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമ ഭേദഗതി പ്രകാരം 20 ആഴ്ച കഴിഞ്ഞുള്ള ഗർഭഛിദ്രം അനുവദനീയമല്ല. എന്നാൽ, പീഡന കേസുകളിൽ അതിജീവിതയ്ക്കുൾപ്പെടെ 24 ആഴ്ച വരെ ഗർഭഛിദ്രം ഉപാധികളോടെ അനുവാദം നൽകാറുണ്ട്.
എട്ട് വർഷത്തിനിടെ 14 തവണ നിർബന്ധിത ഗർഭഛിദ്രത്തിനിരയായി; യുവതി ആത്മഹത്യ ചെയ്തു
എന്നാൽ ഈ കേസില്‍ ഉഭയകക്ഷി സമ്മതപ്രകാരമാണ് ബന്ധം നടന്നത്. അതിനാൽ ഈ സാഹചര്യം പ്രസ്തുത കേസിൽ ഇല്ലെന്ന് കോടതി വ്യക്തമാക്കി. പങ്കാളിയുമായി വേർപിരിഞ്ഞതിനാൽ, ഈ ബന്ധത്തിലെ ഗർഭം ഒഴിവാക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മണിപ്പൂർ സ്വദേശിയായ യുവതിയാണ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.
ഗര്‍ഭഛിദ്രാവകാശത്തിനുള്ള പരിരക്ഷ നിര്‍ത്തലാക്കി അമേരിക്ക
ഈ മാസം 18 ന് യുവതി ഗർഭിണിയായിട്ട് 24 ആഴ്ച തികയാനിരിക്കെയായിരുന്നു ഹർജി. കുഞ്ഞിനെ എന്തിനാണു കൊല്ലുന്നതെന്നും ദത്തെടുക്കാൻ ആളുകൾ ക്യൂവിലാണെന്നും ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ അധ്യക്ഷനായ ബെഞ്ച് ഇന്നലെ വാദത്തിനിടെ ചോദിച്ചിരുന്നു. 2021ലെ മെഡിക്കൽ ടേർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമ ഭേദതഗതി പ്രകാരം 20 ആഴ്ച കഴിഞ്ഞുള്ള ഗർഭഛിദ്രം അനുവദനീയമല്ല.
ഗർഭം തുടരുന്നതിനുള്ള മരുന്നിന് പകരം അലസിപ്പിക്കാനുള്ള മരുന്ന് മാറി നൽകി: മെഡിക്കൽ ഷോപ്പിനെതിരെ കേസ്
പീഡനക്കേസുകളിൽ അതിജീവിതയ്ക്കുൾപ്പെടെ 24 ആഴ്ച വരെ ഗർഭഛിദ്രം ഉപാധികളോടെ അനുവാദം നൽകാറുണ്ട്. എന്നാൽ ഈ കേസില്‍ ഉഭയകക്ഷി സമ്മത പ്രകാരമാണ് ബന്ധം നടന്നത്. അതിനാൽ ഈ സാഹചര്യം പ്രസ്തുത കേസിൽ ഇല്ലെന്നു വ്യക്തമാക്കി സർക്കാർ യുവതിയുടെ ഹർജിയെ എതിർത്തിരുന്നു. ഈ വാദം അംഗീകരിച്ചു കൊണ്ടാണ് ദില്ലി ഹൈക്കോടതി ഉത്തരവിറക്കിയത്. നിലവിലെ നിയമത്തിൽ വിവാഹിതരല്ലാത്ത സ്ത്രീകളുടെ കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. ഈക്കാര്യത്തിലുള്ള ഭരണഘടനാപരമായ സാധുത കോടതി പിന്നീട് തീരുമാനിക്കും. 20 ആഴ്ച്ച പിന്നിട്ട ഗർഭം ഒഴിവാക്കുന്നത് സംബന്ധിച്ച് അസാധാരണ സാഹചര്യം ഒഴികെയുള്ളവയിൽ സുപ്രധാനമാണ് ഈ വിധി.