ആം ആദ്മി പാർട്ടി എംഎൽഎ അതിഷി മർലെനയ്ക്ക് കൊവിഡ്

ദില്ലി ആരോ​ഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ വീണ്ടും കൊവിഡ് പരിശോധനക്ക് വിധേയനാക്കി. ഇന്നലെ അദ്ദേഹത്തിന്റെ പരിശോധന ഫലം നെ​ഗറ്റീവായിരുന്നു.

AAP MLA Atishi tests positive for Covid19

ദില്ലി: ദില്ലിയിൽ ആം ആദ്മി പാർട്ടി എംഎൽഎ അതിഷി മർലെനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു‌. നേരിയ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് എംഎൽഎ പരിശോധനയ്ക്ക് വിധേയയായത്. കൽക്കാജി മണ്ഡലത്തിലെ എംഎൽഎയായി അതിഷി വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുന്നിൽ തന്നെയുണ്ടായിരുന്ന അതിഷി വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ആശംസിച്ചു.

അതേസമയം, ദില്ലി ആരോ​ഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ വീണ്ടും കൊവിഡ് പരിശോധനക്ക് വിധേയനാക്കി. കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസവും പരിശോധിച്ചിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു. എന്നാൽ, ശ്വാസ തടസ്സവും പനിയും തുടരുന്നതിനാലാണ് സത്യേന്ദ്ര ജെയിനെ വീണ്ടും പരിശോധനക്ക് വിധേയനാക്കിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അമിത് ഷാ, അരവിന്ദ് കെജരിവാൾ, ദില്ലി ലഫ്.ഗവർണർ അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

Also Read: രോ​ഗലക്ഷണങ്ങൾ മാറുന്നില്ല; ദില്ലി ആരോ​ഗ്യമന്ത്രിക്ക് വീണ്ടും കൊവിഡ് പരിശോധന

അതിനിടെ, കൊവിഡ് ചികിത്സാ പ്രതിസന്ധിയുടെ പേരില്‍ ദില്ലി സര്‍ക്കാരിനെ സുപ്രീംകോടതി വീണ്ടും വിമര്‍ശിച്ചു. സത്യം പുറത്തുവരാതിരിക്കാന്‍ ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. അതിനിടെ, നേരത്തെ പുറത്തുവിടാതിരുന്ന കണക്കുകള്‍ പുറത്തുവന്നതോടെ ദില്ലിയിലെ കൊവിഡ് മരണം 1837 ആയി ഉയര്‍ന്നു.

Latest Videos
Follow Us:
Download App:
  • android
  • ios