ബെൽറ്റൂരി സ്വയം അടിച്ച് എഎപി നേതാവ്; ചാട്ടയടി ഇരകൾക്ക് നീതി ഉറപ്പാക്കാൻ കഴിയാത്തതിൽ മാപ്പ് ചോദിച്ച്, വീഡിയോ

ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് വിവിധ കുറ്റകൃത്യങ്ങളുടെ ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് സ്വയം ചാട്ടവാറടി ഏറ്റുവാങ്ങിയതെന്ന് ഗോപാൽ ഇറ്റാലിയ

AAP Leader Gopal Italia Takes Out His Belt Flogs Himself At Public Meeting Penance for Failing to Ensure Justice

സൂറത്ത്: പൊതുയോഗത്തിൽ വച്ച് ബെൽറ്റൂരി സ്വയം അടിച്ച് എഎപി നേതാവ് ഗോപാൽ ഇറ്റാലിയ. ഗുജറാത്തിലെ സൂറത്തിൽ പൊതുയോഗത്തിലാണ് സംഭവം. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് വിവിധ കുറ്റകൃത്യങ്ങളുടെ ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് സ്വയം ചാട്ടയടി ഏറ്റുവാങ്ങിയതെന്ന് ഗോപാൽ ഇറ്റാലിയ വ്യക്തമാക്കി. 

ബിജെപി നേതാവിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് അംറേലിയിൽ അടുത്തിടെ പതീദാർ യുവതിയെ അറസ്റ്റ് ചെയ്യുകയും റോഡിലൂടെ പരസ്യമായി നടത്തിക്കുകയും ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയാണ് എഎപി ദേശീയ ജോയിന്‍റ് സെക്രട്ടറി ബെൽറ്റ് ഊരി സ്വയം ചാട്ടയടിച്ചത്. മോർബി തൂക്കുപാലം തകർച്ച, വഡോദരയിൽ ബോട്ട് മറിഞ്ഞ സംഭവം, വ്യത്യസ്‌ത വിഷമദ്യ ദുരന്തങ്ങൾ, തീപിടിത്തം, പരീക്ഷാ പേപ്പർ ചോർച്ച തുടങ്ങിയ നിരവധി സംഭവങ്ങൾക്ക് ഗുജറാത്ത് സാക്ഷ്യം വഹിച്ചിട്ടുണ്ട്, എന്നാൽ ഇരകൾക്ക് നീതി ഉറപ്പാക്കാൻ തനിക്ക് കഴിഞ്ഞില്ലെന്ന് പറഞ്ഞാണ് ഗോപാൽ ഇറ്റാലിയ സ്വയം അടിച്ചത്. 

ഇരകൾക്ക് നീതി ലഭിക്കാൻ താനും എഎപി നേതാക്കളും പോരാടുകയാണെന്നും എന്നാൽ ഫലമുണ്ടായില്ലെന്നും ഗോപാൽ ഇറ്റാലിയ പറഞ്ഞു. ഗുജറാത്തിൽ ആർക്കും നീതി ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചുപോയി. ഉറങ്ങുന്ന ജനതയെ ഉണർത്താൻ കൂടി വേണ്ടിയാണ് താൻ സ്വയം ചാട്ടയടിച്ചതെന്ന് ഗോപാൽ ഇറ്റാലിയ വിശദീകരിച്ചു. 

ബിജെപി എംഎൽഎ കൗശിക് വെക്കാരിയയെ അപകീർത്തിപ്പെടുത്തിയ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് അംറേലിയിൽ നിന്നുള്ള 25കാരിയെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച കോടതി ജാമ്യം അനുവദിച്ചിട്ടും പോലീസ് യുവതിയെ റോഡിലൂടെ പരസ്യമായി നടത്തിച്ചു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. 

ജനുവരി 17നും അവധി പ്രഖ്യാപിച്ചു, പൊങ്കലിന് തമിഴ്നാട്ടിൽ 6 ദിവസം അവധി; വിദ്യാർഥികളും സർക്കാർ ജീവനക്കാരും ഹാപ്പി
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios