മുത്തശ്ശിയെ കാണാതായിട്ട് 10 ദിവസം, കുടിവെള്ളത്തിന് അഴുകിയ മണം, ടാങ്ക് വൃത്തിയാക്കാനെത്തിയവർ കണ്ടത് മൃതദേഹം

പത്ത് ദിവസം മുൻപ് കാണാതായ 95 കാരിയുടെ മൃതദേഹം ഭൂമിക്ക് അടിയിലുള്ള കുടിവെള്ള ടാങ്കിൽ നിന്ന് കണ്ടെത്തി

95 year old women missing for 10 days foul smell for drinking water dead body found from underground water tank 2 January 2025

വഡോദര: 95കാരിയെ കാണാതായിട്ട് 10 ദിവസം. നാടും വീടും അരിച്ച് പെറുക്കി പൊലീസും വീട്ടുകാരും. ഏതാനും ദിവസങ്ങളായി കുടിവെള്ളത്തിന് അഴുകിയ മണം. തറനിരപ്പിന് താഴെയുള്ള കുടിവെള്ള ടാങ്കിൽ കണ്ടെത്തിയത് 95കാരിയുടെ അഴുകിയ മൃതദേഹം. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ബുധനാഴ്ചയാണ് വീട്ടുകാർ അപൂർവ്വമായി മാത്രം തുറക്കാറുള്ള ടാങ്ക് തുറന്ന് പരിശോധിച്ചത്. 

വഡോദരയിലെ വീട്ടിൽ നിന്ന് 21 ഡിസംബർ 2024നാണ് 95കാരിയെ കാണാതായത്. വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് കുടിവെള്ള ടാങ്കിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഏതാനും ദിവസങ്ങളായി വെള്ളത്തിന്റെ മണത്തിൽ വ്യത്യാസം വന്നതോടെയാണ് വീട്ടുകാർ ടാങ്ക് കഴുകാനായി തൊഴിലാളികളെ വിളിച്ചത്. 

അഗ്നിരക്ഷാ സേനയുടെ സഹായത്തോടെയാണ് 95കാരിയുടെ മൃതദേഹം പൊലീസ് പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേമാക്കുമെന്ന് പൊലീസ് വിശദമാക്കി. ഉജ്ജം പർമാർ എന്ന 95കാരിയാണ് മരിച്ചത്. വീടിന്റെ പിൻഭാഗത്തായി തറനിരപ്പിന് താഴെയായുള്ള ടാങ്ക് അപൂർവ്വമായി മാത്രമാണ് തുറക്കാറുള്ളത്. ഇതിനുള്ളിൽ വയോധികയുടെ മൃതദേഹം കണ്ടെത്തിയത് എങ്ങനെയെന്ന് പരിശോധിക്കുമെന്ന് പൊലീസ് വിശദമാക്കി.

വിവാഹത്തിനണിഞ്ഞ ആഭരണങ്ങൾ സഹകരണ ബാങ്ക് ലോക്കറിൽ, 25 പവന്റെ വളകൾ കാണാനില്ലെന്ന് ദമ്പതികൾ

വീട്ടുകാരുടെ പരാതിയിൽ മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ മുഴുവൻ പൊലീസ് അരിച്ച് പെറുക്കിയെങ്കിലും അസ്വഭാവികമായൊന്നും ശ്രദ്ധിച്ചിരുന്നില്ല. 8 അടി ആഴവും 15 അടി വീതിയുമുള്ള ടാങ്കിൽ വയോധിക എങ്ങനെ എത്തിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios