ക്ഷേത്രത്തിൽ അനുഷ്ടാനത്തിനിടെ കനത്തമഴയിൽ മതിൽ തകർന്ന് 9 കുട്ടികൾക്ക് ദാരുണാന്ത്യം, നാല് പേർക്ക് പരിക്ക്

രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ എംഎൽഎയും മുൻ മന്ത്രി ഗോപാൽ ഭാർഗവയും സ്ഥലത്തെത്തി.  മുഖ്യമന്ത്രി മോഹൻ യാദവ്  അനുശോചനം രേഖപ്പെടുത്തി.

9 children killed in temple wall collapse due to heavy rain

ഭോപ്പാൽ: മധ്യപ്രദേശിൽ മൺഭിത്തി ഇടിഞ്ഞുവീണ് 9 കുട്ടികൾ മരിച്ചു. സാഗർ ജില്ലയിലെ ഷാപൂർ മേഖലയിലാണ് സംഭവം. 10 മുതൽ 14 വയസ്സുവരെയുള്ള ഒമ്പത് കുട്ടികൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സാവൻ മാസത്തിലെ ആചാരത്തിന്റെ ഭാഗമായി മണ്ണുകൊണ്ട് ശിവലിംഗങ്ങൾ നിർമ്മിക്കുന്ന ഹർദൗൾ ക്ഷേത്രത്തിന് സമീപം രാവിലെ 10 മണിയോടെയാണ് അപകടം. നിരവധി കുട്ടികൾ ശിവലിംഗങ്ങൾ നിർമ്മിക്കാൻ തടിച്ചുകൂടിയിരുന്നു. കുട്ടികൾക്കിടയിലേക്ക് 50 വർഷം പഴക്കമുള്ള മൺഭിത്തി തകർന്ന് വീഴുകയായിരുന്നു. 

Read More... ഡബിൾ ഡെക്കർ ബസും കാറും കൂട്ടിയിടിച്ചു, 7 പേർക്ക് ദാരുണാന്ത്യം, നിരവധി പേർ ആശുപത്രിയിൽ

രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ എംഎൽഎയും മുൻ മന്ത്രി ഗോപാൽ ഭാർഗവയും സ്ഥലത്തെത്തി.  മുഖ്യമന്ത്രി മോഹൻ യാദവ്  അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റ കുട്ടികൾക്ക് കൃത്യമായ ചികിത്സ നൽകാനും യാദവ് ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി. കനത്ത മഴയിലാണ് മതിൽ തകർന്നതെന്നും അദ്ദേ​ഹം പറഞ്ഞു.  

 

Latest Videos
Follow Us:
Download App:
  • android
  • ios