കളഞ്ഞുകിട്ടിയ ഫോൺ വഴി സിആർപിഎഫുകാരന്റെ വീഡിയോ കോൾ ഡേറ്റിംഗ്, തെളിവായത് 8 വയസുകാരന്റെ കൊലപാതകത്തിൽ

ഷെയർ മാർക്കറ്റിൽ പണം നഷ്ടമായി കടക്കെണിയിലായി. അയൽവാസിയുടെ മകനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സിആർപിഎഫുകാരൻ അറസ്റ്റിൽ

8 year old boy kidnapped murdered by CRPF jawan arrest

സൂറത്ത്: അയൽവാസിയുടെ എട്ട് വയസുകാരനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി സിആർപിഎഫ് ഉദ്യോഗസ്ഥൻ. ഗുജറാത്തിലെ അങ്ക്ലേശ്വറിലാണ് ക്രൂരമായ സംഭവം. മോചന ദ്രവ്യം ലക്ഷ്യമിട്ട് തട്ടിക്കൊണ്ട് വന്ന 8 വയസുകാരൻ ബഹളം വച്ചതിന് പിന്നാലെയാണ് കടത്തിൽ മുങ്ങിയ സിആർപിഎഫ് ഉദ്യോഗസ്ഥൻ കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ശൈലേന്ദ്ര രാജ്പുത് എന്ന സിആർപിഎഫ് കോൺസ്റ്റബിളിനെ പൊലീസ് അറസ്റ്റ് ചെയ്ത. 

മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ഇയാൾ നിയമിതനായത്. അടുത്തിടെ ഷെയർ മാർക്കറ്റിൽ 16 ലക്ഷം രൂപയോളം നഷ്ടം വന്നതോടെ ഇയാൾ പലരിൽ നിന്ന് പണം കടമെടുത്തിരുന്നു. ഈ പണവും ഷെയർ മാർക്കറ്റിൽ നഷ്ടമായതോടെയാണ്  അയൽവാസിയുടെ മകനെ ഇയാൾ തട്ടിക്കൊണ്ട് പോയത്. 5 ലക്ഷം രൂപയാണ് ഇയാൾ മോചന ദ്രവ്യമായി ലക്ഷ്യമിട്ടിരുന്നത്. ശുഭം രാജ്പാൽ എന്ന എട്ട് വയസുകാരനേയാണ് ഇയാൾ തട്ടിക്കൊണ്ട് വന്നത്. 

വ്യാഴാഴ്ചയാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ട് പോയത്. എന്നാൽ കുട്ടി ബഹളം വച്ചതോടെ നിശബ്ദനാക്കാനുള്ള ശ്രമത്തിനിടെ കുട്ടി ബോധം കെട്ട് വീഴുകയായിരുന്നു. ഇതോടെ കുട്ടിയെ ഇയാൾ കുട്ടിയെ വീട്ടിനുള്ളിലെ ട്രങ്ക് പെട്ടിക്കുള്ളിൽ അടച്ചിടുകയായിരുന്നു. കുട്ടിയെ കാണാതായതിന് പിന്നാലെ കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. ഇതിനിടെ കുട്ടി മരിച്ചെന്ന് വ്യക്തമായ ശേഷം ശൈലേന്ദ്ര രാജ്പുത് കുട്ടിയുടെ വീട്ടിൽ വിളിച്ച് മോചന ദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. 

പൊലീസ് അന്വേഷണം വഴി തെറ്റിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ ഫോൺവിളി. പൊലീസ് കുട്ടിയ്ക്കായുള്ള തെരച്ചിൽ ശക്തമാക്കുന്നതിനിടെ മൃതദേഹം മറവ് ചെയ്യാനുള്ള സാഹചര്യം കണ്ടെത്താനായിരുന്നു ശൈലേന്ദ്ര രാജ്പുതിന്റെ ശ്രമം. കുട്ടിയുടെ മൃതദേഹം വീടിന് പിന്നിലെ പാടത്ത് ഉപേക്ഷിക്കാനായിരുന്നു ഇയാളുടെ ശ്രമം. ഇതിനായി വീണ്ടും മോചനദ്രവ്യം ആവശ്യപ്പെട്ട് ഇയാൾ  ഫോൺ വിളിച്ചു. ട്രെയിനിൽ കിടന്ന് കിട്ടിയ ഒരു ഫോൺ ഉപയോഗിച്ചായിരുന്നു ഇയാൾ മോചന ദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ വീട്ടുകാരെ വിളിച്ചത്. എന്നാൽ ഇതേ ഫോൺ ഉപയോഗിച്ച് ഇയാൾ ചില സ്ത്രീകളേയും ഫോൺ വിളിച്ചിരുന്നു. 

ഈ സ്ത്രീകളെ പൊലീസ് കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണായതമായത്. അപരിചിതനായ സൈനിക യൂണിഫോമിലുള്ള ആളാണ് വീഡിയോ കോളിൽ വിളിച്ചതെന്ന് ഇവർ വിശദമാക്കിയതിനേ പിൻതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിആർപിഎഫ് ഉദ്യോഗസ്ഥനായ ശൈലേന്ദ്ര രാജ്പുത് കുടുങ്ങുന്നതും. കുട്ടിയുടെ മൃതദേഹം ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയതും. വായിൽ ടേപ്പ് ഒട്ടിച്ച് കൈകളും കാലുകളും കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios