ടയർ പഞ്ചറായ കാർ ഡിവൈഡറിലേയ്ക്ക് പാഞ്ഞുകയറി, ബസുമായി കൂട്ടിയിടിച്ചു; കുംഭമേളയ്ക്ക് പോയ 8 പേർക്ക് ദാരുണാന്ത്യം
ദേശീയപാത 48ൽ ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ കാർ ഡിവൈഡറിൽ ഇടിച്ചുതെറിക്കുകയായിരുന്നു.
![8 killed in Jaipur road accident Victims were heading to Kumbh Mela 8 killed in Jaipur road accident Victims were heading to Kumbh Mela](https://static-gi.asianetnews.com/images/01jk2rm4rng1ch1s8wzre1vka5/accident-updhwbmd6m1690543699-1024_363x203xt.jpg)
പ്രയാഗ്‌രാജ്: ജയ്പൂരിലുണ്ടായ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു. കുംഭമേളയിൽ പങ്കെടുക്കാൻ പോയവരാണ് മരിച്ചത്. ജയ്പൂരിലെ മോഖംപുരയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ദേശീയപാത 48ൽ ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടതോടെ കാർ ഡിവൈഡറിൽ ഇടിച്ചുതെറിച്ച് ഒരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭമേളയിൽ പങ്കെടുക്കാൻ പോയവരാണ് കാറിലുണ്ടായിരുന്നതെന്ന് അധികൃതർ അറിയിച്ചു.
READ MORE: പാക് അധീന കശ്മീരിൽ ഇന്ത്യാ വിരുദ്ധ സമ്മേളനം; പങ്കെടുത്ത് ഹമാസ് നേതാക്കൾ, ബൈക്ക് റാലി നടത്തി ഭീകരർ