കൊവിഡ് ഭേദമായതിന് പിന്നാലെ ജൈന വിശ്വാസപ്രകാരം സമാധിയായി അറുപത്തിനാലുകാരി
കൊവിഡ് രോഗമുക്തയായ ശേഷം ശ്വാസകോശത്തിലെ അണുബാധയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അറുപത്തിനാലുകാരി. ജന്മദിനത്തില്‍ ജൈന വിശ്വാസികളുടെ തീര്‍ത്ഥാടന സ്ഥലമായ പുഷ്പഗിരി സന്ദര്‍ശിക്കണമെന്നും സന്‍ലേഖ്ന സ്വീകരിക്കണമെന്നും ഇവര്‍ ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു
ഇന്‍ഡോര്‍: കൊവിഡ് ഭേദമായതിന് പിന്നാലെ ജൈന രീതികള്‍ അനുസരിച്ച് ഭക്ഷണവും വെള്ളവും തുടര്‍മരുന്നുകളും ചെയ്യാതിരുന്ന അറുപത്തിനാലുകാരി സമാധിയായി. അധ്യപ്രദേശിലെ ദേവസിലാണ് സംഭവം. ബുധനാഴ്ചയാണ് സംഭവം. കൊവിഡ് രോഗമുക്തയായ ശേഷം ശ്വാസകോശത്തിലെ അണുബാധയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അറുപത്തിനാലുകാരി.
ജൈന വിശ്വാസികളുടെ തീര്‍ത്ഥാടന സ്ഥലമായ പുഷ്പഗിരി സന്ദര്‍ശിക്കണമെന്ന് ഇവര്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. സന്‍ലേഖ എന്ന ജൈന രീതി പിന്തുടരാന് പോകുവാണെന്നും ഇവര്‍ ബന്ധുക്കളോട് വ്യക്തമാക്കിയതായാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണം വരിക്കാനായി ഭക്ഷണവും വെള്ളവും സ്വീകരിക്കുന്നത് അവസാനിപ്പിക്കുന്ന രീതിയാണ് സന്‍ലേഖ്ന. പുഷ്പഗിരിയിലെത്തിയ ശേഷമാണ് ഇവര്‍ ഇപ്രകാരം ചെയ്തത്. ബുധനാഴ്ചയാണ് അറുപത്തിനാലുകാരി സ്വയം മരണം വരിച്ചത്. ബുധനാഴ്ച അറുപത്തിനാലുകാരിയുടെ ജന്മദിനം കൂടി ആയിരുന്നു. ഭര്‍ത്താവ് മരിച്ച ശേഷം രണ്ട് ആണ്‍മക്കള്‍ക്കും അവരുടെ കുടുംബത്തിനൊപ്പമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഇവര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കൊവിഡ് നെഗറ്റീവായതാണ് മധ്യപ്രദേശിലെ ആരോഗ്യവകുപ്പ് പറയുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൃദയ ശസ്ത്രക്രിയ ചെയ്ത ഇവര്‍ക്ക് ശ്വാസ കോശത്തിലെ അണുബാധ രൂക്ഷമായിരുന്നു. ചൊവ്വാഴ്ച ഇവരുടെ ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് വാങ്ങിയതായും അധികൃതര്‍ വിശദമാക്കുന്നു. സമാധി മരണ്‍, സല്ലേഖ്ന, സന്താര എന്നീ പേരുകളിലും ജെന വിശ്വാസത്തില്‍ ഈ രീതി പിന്തുടരുന്നവരുണ്ട്.